മലപ്പുറം :പീഡനത്തിനിരയായ പതിനേഴുകാരി ആരുമറിയാതെ വീട്ടിൽ പ്രസവിച്ചു. യൂട്യൂബ് വീഡിയോ നോക്കി പ്രസവരീതി മനസിലാക്കിയ ശേഷമാണ് പരസഹായമില്ലാതെ പ്ലസ് ടു വിദ്യാർഥിനി പ്രസവിച്ചത്. ഈ മാസം 20-ന് മലപ്പുറം കോട്ടക്കലിലാണ് സംഭവം നടന്നത്. വീട്ടുകാർ അറിയാതെയാണ് പെൺകുട്ടി മുറിയിൽ പ്രസവിച്ചത്. മൂന്ന് ദിവസത്തോളം പെൺകുട്ടി വിവരം വീട്ടിൽ മറച്ചുവെച്ചു. ശേഷം 23-ാം തീയതിയാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയുടേയും കുഞ്ഞിന്റേയും ആരോഗ്യ നില തൃപ്തികരമാണ്. സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയായ 21 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also : സംസ്ഥാനത്ത് 11 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാരിൽ നിന്നും മറച്ചുവെയ്‌ക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മയ്‌ക്ക് കാഴ്‌ച്ചക്കുറവുണ്ട്. പിതാവ് രാത്രി ജോലിയ്‌ക്ക് പോകുന്നത് കൊണ്ട് കൽ സമയം കൂടുതലും ഉറക്കമായിരിക്കും. ഇത് മറയാക്കി അയൽവാസിയായ യുവാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വിവരമുണ്ട്. വിവാഹ വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Post Your Comments