കോഴിക്കോട് : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കോളേജ് അധ്യാപകൻ അറസ്റ്റിൽ. താമരശ്ശേരി പഴയ ബസ് സ്റ്റാന്റിനു സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിലെ അധ്യാപകന്‍ കായക്കൊടി ഇടക്കുനിയില്‍ അജ്മല്‍ (39) ആണ് പിടിയിലായത്.
Read Also : 25 കോടി ആവശ്യപ്പെട്ടെന്ന ആരോപണം: സമീര്‍ വാങ്കഡെയെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും
മാതാവിന്റെ സ്ഥാപനത്തിലെത്തിയ 12 കാരനെ കോളേജ് ഓഫീസിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് മാതാവ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇയാളെ തടഞ്ഞു വെച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നേരത്തെയും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പോലീസിന് മൊഴി നല്‍കി. പോക്‌സോ നിയമപ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തത്. പ്രതിയെ രാവിലെ കോടതിയില്‍ ഹാജരാക്കും.
Post Your Comments