Latest NewsNewsInternationalGulfOman

ഇന്ത്യയുടെ കോവാക്‌സിന് അംഗീകാരം: തീരുമാനവുമായി ഒമാൻ

മസ്‌കത്ത്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവാക്സിന് അംഗീകാരം നൽകി ഒമാൻ. കോവാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്ക് ഒമാനിൽ പ്രവേശനം അനുവദിക്കും. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സിവിൽ ഏവിയേഷൻ വിഭാഗവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also: വീണ്ടും ന്യൂനമര്‍ദ്ദം: ബംഗാള്‍ ഉള്‍കടലിൽ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു:ഞായറാഴ്ച വരെ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

14 ദിവസം മുൻപ് വാക്സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനാനുമതി നൽകുകയെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. യാത്രക്ക് മുൻപേ ആർടിപിസിആർ പരിശോധന നടത്തണ്ടേതാണ്. നേരത്തെ കൊവിഷീൽഡിന് ഒമാൻ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിരുന്നു. അതേസമയം ഇന്ത്യൻ വാക്സിനുകൾക്ക് അംഗീകാരം നൽകിയ ഒമാൻ അധികൃതർക്ക് ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.

Read Also: ബിജെപിയ്ക്ക് വോട്ട് ചെയ്യരുത്, ഹിറ്റലര്‍ ജര്‍മ്മനിയെ തകര്‍ത്തത് പോലെ രാജ്യത്തെ അവർ തകര്‍ക്കുകയാണ്: കോണ്‍ഗ്രസ്സ് നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button