തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാനാകില്ല.139.99 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന 2018ലെ സുപ്രിംകോടതി നിര്‍ദ്ദേശം കേരളം ചൂണ്ടിക്കാട്ടി. പരമാവധി ജലം തമിഴ്‌നാട് കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു.
കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഐഎഎസ്, തമിഴ്‌നാട് അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന, കേന്ദ്ര ജല കമ്മീഷന്‍ അംഗവും മുല്ലപ്പെരിയാര്‍ ഉന്നതതല സമിതി ചെയര്‍മാനുമായ ഗുല്‍ഷന്‍ രാജുമാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് കേരളം മുന്നോട്ടുവച്ചത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണം എന്ന് കേരളം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് വര്‍ധിച്ച് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ ഉണ്ടായാല്‍ വെള്ളം ഒഴുകിയെത്തുക ഇടുക്കി ഡാമിലാണ്. നിലവിലെ സാഹചര്യത്തില്‍ ഇടുക്കിക്ക് അത് ഉള്‍ക്കൊള്ളാനാവില്ല എന്നും കേരളം തമിഴ്‌നാടിനെ അറിയിച്ചു.
Post Your Comments