ന്യൂഡൽഹി: ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് നേരെ സൈബർ ആക്രമണം ഉണ്ടായി. സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള ഇന്ത്യൻ താരങ്ങൾ ഷമിക്ക് പിന്തുണയുമായി എത്തി. ഇത്തരത്തിൽ സൈബർ ആക്രമണം നടത്തിയത് പാകിസ്ഥാൻ അജണ്ടയുടെ ഭാഗമാണെന്ന് പിന്നീട് കണ്ടെത്തി. ഇന്ത്യയുടെ പരാജയം ആഘോഷിക്കുന്നവരോട് മുൻ ഇന്ത്യൻ ഇർഫാൻ പത്താൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
‘2004 ൽ പാകിസ്ഥാനെ തോൽപ്പിച്ച് ഞങ്ങൾ തിരിച്ചെത്തിയപ്പോൾ മസ്ജിദിന് മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയ ആളാണ് എന്റെ പിതാവ്. ഇന്ത്യയുടെ പരാജയം ആഘോഷിക്കുന്നവരോട് ആണ് എനിക്ക് പറയാനുള്ളത്’, മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ ട്വിറ്ററിൽ വീഡിയോ സഹിതം പോസ്റ്റ് ചെയ്തു.
സൈബർ ആക്രമണം വാർത്തായായതോടെ ലോകക്രിക്കറ്റ് താരങ്ങളും ഷമിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. കൂട്ടത്തിൽ പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനും ഉണ്ടായിരുന്നു. എന്നാൽ, ഷമിക്ക് നേരെയുണ്ടായ അധിക്ഷേപ ട്രോളുകൾക്ക് പിന്നിൽ പാകിസ്ഥാനാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
പാകിസ്താൻ മന്ത്രിയും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയ്‌ക്കെതിരായ പാകിസ്താന്റെ ജയം മുസ്ലീങ്ങളുടെ വിജയമാണ്. ഇന്ത്യയിലെ മുസ്ലീങ്ങൾ ഉൾപ്പെടെ ലോകത്തെ എല്ലാ മുസ്ലീങ്ങളും ഈ നിമിഷം ആഘോഷമാക്കുകയാണ്. പാകിസ്താന്റെ ഫൈനൽ ഇന്നായിരുന്നു. പാകിസ്താനും ഇസ്ലാമും വിജയിക്കട്ടെ’ എന്നായിരുന്നു പാകിസ്താൻ മന്ത്രിയായ ഷെയ്ഖ് റഷീദ് പരാമർശിച്ചത്.
Here is a little story from my father, when we came back victorious from from the Pakistan tour in 2004. We use to live in jamma masjid, My father went to the terrace of masjid with proudly holding indian flag ?? to greet all the fans who came to celebrate our victory on d field. pic.twitter.com/iirlYa0pGt
— Irfan Pathan (@IrfanPathan) October 26, 2021
Post Your Comments