Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsUAENewsInternationalGulf

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ: ഡിസംബർ 15 മുതൽ ആരംഭിക്കുമെന്ന് അധികൃതർ

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തേഴാമത് സീസൺ ഡിസംബർ 15 മുതൽ ആരംഭിക്കും. 2022 ജനുവരി 29 വരെയാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുക. സന്ദർശകർക്ക് ഷോപ്പിങ്ങിന്റെയും, വിനോദത്തിന്റെയും വിസമയം തീർക്കുന്ന ആഘോഷമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ.

Read Also: ലക്ഷ്മി ജീവനൊടുക്കിയത് ഉദ്യോഗസ്ഥരുടെ ഉദാസീനത മൂലം : മൃതദേഹം തഹസീല്‍ദാറുടെ മേശപ്പുറത്ത് വച്ച്‌ പ്രതിഷേധം

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്മെന്റാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കലാവിരുന്നുകളും രുചിവിസ്മയങ്ങളുമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മറ്റ് ആകർഷണങ്ങൾ.

ചില്ലറവില്പന മേഖലയിൽ ഇളവുകളും, ഉപഭോക്താക്കൾക്കായി ആനുകൂല്യങ്ങളും ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഒരുക്കും. കുടുംബാംഗങ്ങൾക്ക് ഷോപ്പിംഗിനൊപ്പം അവിസ്മരണീയമായ ഉല്ലാസ മുഹൂർത്തങ്ങളും ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുക്കും. ദുബായ് എക്‌സ്‌പോ 2020, യു എ ഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ തുടങ്ങിയവയ്‌ക്കൊപ്പമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ നടക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത.

Read Also: ഇന്നല്ലെങ്കിൽ നാളെ കാശ്‌മീരിന്റെ ഭാഗങ്ങൾ മുഴുവനും ഇന്ത്യയുടേതാകും: എയർ മാർഷൽ അമിത് ദേവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button