![](/wp-content/uploads/2021/10/police-1.jpg)
കോഴിക്കോട്: ഭർത്താവിനെയും മൂത്ത കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്കെതിരെ പരാതിയുമായി ഭർത്താവ്. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ട്വിസ്റ്റ്. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയെയും കുഞ്ഞിനെയും കാമുകനെയും കസ്റ്റഡിയിലെടുത്തു. എന്നാൽ യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് ഭർത്താവും പോലീസും.
കോഴിക്കോട് റൂറല്‍ പരിധിയിലെ ഒരു പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. കാമുകനു പകരണമ് ഭർത്താവിനും കുഞ്ഞിനും ഒപ്പം പോകാൻ യുവതിയോട് പോലീസ് ആവശ്യപ്പെട്ടു. എന്നാൽ, എത്ര പ്രാവശ്യം പറഞ്ഞിട്ടും യുവതി അനുനയത്തിനു തയ്യാറായില്ല. തന്റെ കയ്യിലുള്ള കുഞ്ഞിനെ ചൂണ്ടി ‘ഇത് ഭർത്താവിന്റെ കുഞ്ഞല്ല, കാമുകന്റെ കുട്ടിയാണ്’ എന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ.
സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഭർത്താവും അമ്പരന്നു. ഇതിനേ തുടർന്ന് തന്റെ മൂത്ത മകനെയും കൂട്ടി ഭർത്താവ് തിരികെ പോവുകയായിരുന്നു. അഞ്ച് വയസ്സുള്ള മകനെ ഉപേക്ഷിച്ചു പോയി എന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ഇളയകുട്ടിയെ യുവതിയുടെ അമ്മയുടെ സംരക്ഷണയിലുമാക്കി.
Post Your Comments