ജയ്പൂർ : ട്വന്റി – 20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ച അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പാകിസ്ഥാന്റെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് വാട്‌സാപ്പിൽ സ്റ്റാറ്റസ് ഇട്ടതോടെയാണ് അധ്യാപികയ്‌ക്കെതിരെ കടുത്ത നടപടി സ്കൂൾ മാനേജ്‌മെന്റ് എടുത്തത്.
രാജസ്ഥാനിലെ ഉദയ്‌പൂരിൽ നീർജ മോദി സ്കൂളിലെ അധ്യാപികയായ നഫീസ അട്ടാരിയെയാണ് പിരിച്ചുവിട്ടത്. ‘ഞങ്ങൾ വിജയിച്ചു’ എന്ന പരാമർശത്തോടെ പാകിസ്ഥാൻ കളിക്കാരുടെ ചിത്രങ്ങൾ നഫീസ സ്റ്റാറ്റസ് ഇടുകയായിരുന്നു. ഇതുകണ്ട രക്ഷിതാക്കളിൽ ഒരാൾ നിങ്ങൾ പാകിസ്ഥാനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ‘അതെ’ എന്നതായിരുന്നു നഫീസയുടെ മറുപടി. ഇതിനിടെ വാട്‌സാപ്പ് സ്റ്റാറ്റസിന്റെ സ്ക്രീൻഷാേട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ,അധ്യാപികയെ പുറത്താക്കണമെന്ന് സോഷ്യൽ മീഡിയയിൽ നിരവധി പേർ ആവശ്യപ്പെടുകയായിരുന്നു.
Read Also : മുല്ലപ്പെരിയാര്‍ അണക്കെട്ട്: ഇന്ന് രണ്ട് നിര്‍ണായക യോഗങ്ങള്‍, തമിഴ്‌നാടിന്റെ പ്രതിനിധികളും പങ്കെടുക്കും
അതേസമയം, സംഭവത്തെക്കുറിച്ച് അധ്യാപിക ഇതുവരെ പ്രതികരിച്ചിട്ടില്ല.പാകിസ്ഥാന്റെ ജയത്തിന് തൊട്ടു പിറകേ ന്യൂഡൽഹിയിൽ ചിലയിടങ്ങളിൽ പടക്കം പൊട്ടിച്ചും ആഘോഷം നടത്തിയിരുന്നു.
Post Your Comments