UAELatest NewsNewsInternationalGulf

സത്യസന്ധതയ്ക്കുള്ള അംഗീകാരം: കളഞ്ഞു കിട്ടിയ പഴ്‌സ് തിരികെ നൽകിയ പ്രവാസികളെ ആദരിച്ച് അബുദാബി പോലീസ്

അബുദാബി: രണ്ടു പ്രവാസികളെ ആദരിച്ച് അബുദാബി പോലീസ്. കളഞ്ഞു കിട്ടിയ പഴ്‌സ് സുരക്ഷിതമായി ഉദ്യോഗസ്ഥർക്ക് കൈമാറിയതിനാണ് അബുദാബി പോലീസ് പ്രവാസികളെ ആദരിച്ചത്. പണവും മറ്റ് ഔദ്യോഗിക രേഖകളും അടങ്ങുന്ന പഴ്‌സാണ് പ്രവാസികൾ പോലീസിനെ ഏൽപ്പിച്ചത്. പ്രവാസിയുടെ സത്യസന്ധതയും നല്ല മനസും കണക്കിലെടുത്താണ് അബുദാബി പോലീസിന്റെ നടപടി.

Read Also: മാല പൊട്ടിക്കല്‍ സ്ഥിരമാക്കിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റിനെ പിടികൂടി

അബുദാബിയിലെ ബസ് ടെർമിനലിൽ നിന്നാണ് പ്രവാസികൾക്ക് പഴ്‌സ് ലഭിച്ചത്. ഉടൻ തന്നെ ഇവർ ഇത് ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ഗതാഗത സുരക്ഷാ വിഭാഗത്തിന് കൈമാറി.

സദ്പ്രവൃത്തികൾ ചെയ്യുവരെ ആദരിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും അബുദാബി എപ്പോഴും ശ്രമിക്കാറുണ്ടെന്ന് അധികൃതർ അറിയിച്ചു. അടുത്തിടെ എടിഎമ്മിൽ നിന്നും കണ്ടെത്തിയ തുക തിരികെ ഏൽപ്പിച്ച ഇന്ത്യൻ പ്രവാസിയെ അജ്മാൻ പോലീസും ആദരിച്ചിരുന്നു. പ്രവാസിയുടെ സത്യസന്ധതയും നല്ല മനസും കണക്കിലെടുത്താണ് അജ്മാൻ പോലീസിന്റെ നടപടി. പാണ്ഡ്യൻ എന്ന പ്രവാസിയെയാണ് അജ്മാൻ പോലീസ് ആദരിച്ചത്. എടിഎമ്മിൽ നിന്നും കിട്ടിയ തുക തിരികെ നൽകി പാണ്ഡ്യൻ ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റിയെന്ന് ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫ് ഓഫീസ് ഡയറക്ടർ കേണൽ അബ്ദുള്ള ഖൽഫാൻ അബ്ദുള്ള അൽ നുഐമി വ്യക്തമാക്കിയിരുന്നു.

Read Also: ജോലിവാഗ്ദാനങ്ങൾ വാഗ്ദാനം ചെയ്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ തട്ടിപ്പ്: രേഖകൾക്ക് അംഗീകാരം ഉറപ്പാക്കണമെന്ന് നിർദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button