Latest NewsUAENewsInternationalGulf

ജോലിവാഗ്ദാനങ്ങൾ വാഗ്ദാനം ചെയ്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ തട്ടിപ്പ്: രേഖകൾക്ക് അംഗീകാരം ഉറപ്പാക്കണമെന്ന് നിർദ്ദേശം

ദുബായ്: യുഎഇയിൽ സാമൂഹ മാദ്ധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി അധികൃതർ. അംഗീകൃത കമ്പനികളുടെയും സർക്കാർ കാര്യാലയങ്ങളുടെയും പേരിൽ വ്യാജ റിക്രൂട്ടിങ് സംഘങ്ങൾ വലയൊരുക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

Read Also: പിക്കപ്പ്‌വാനില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി: മൂന്ന് പേര്‍ അറസ്റ്റില്‍

നിയമനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നവ ആണോയെന്ന് പരിശോധിച്ച് ഉറപ്പാക്കണം. ഇതിനായി സ്ഥാനപതി കാര്യാലയങ്ങളുടെ സഹായം തേടാം. മന്ത്രാലയത്തിന്റെ മുദ്രയുള്ള രേഖകളിലാണ് തൊഴിൽ ഓഫർ ലെറ്റർ ലഭിക്കുക. വിസ യഥാർഥമാണോയെന്ന് പരിശോധിക്കുകയും വേണമെന്ന് അധികൃതർ അറിയിച്ചു.

Read Also: ഗൾഫിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു: ഭക്ഷ്യവസ്തുക്കൾക്ക് 15-20 ശതമാനം വരെ വില വർധനവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button