UAELatest NewsNewsInternationalGulf

ഗൾഫിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു: ഭക്ഷ്യവസ്തുക്കൾക്ക് 15-20 ശതമാനം വരെ വില വർധനവ്

അബുദാബി: ഗൾഫിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ഭക്ഷ്യസാധനങ്ങൾക്കുൾപ്പെടെ വില വർധിക്കുന്നത് പ്രവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ധാന്യങ്ങൾ, ഖുബ്ബൂസ് (റൊട്ടി), പാചക എണ്ണ, പഞ്ചസാര, പാൽ, മുട്ട, മാംസം, പഴം, പച്ചക്കറി എന്നിവയ്ക്കുൾപ്പെടെ 15-20% വില വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിലവർധന ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് പ്രവാസി കുടുംബങ്ങളെയാണ്. നേരത്തെ ഒരാഴ്ചയ്ക്കുള്ള സാധനങ്ങൾ 250 ദിർഹത്തിനു വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ 350-400 ദിർഹം വേണ്ടിവരുന്നെന്നാണ് വീട്ടമ്മമാർ പറയുന്നത്. തണുപ്പാകുന്നതോടെ മത്സ്യം, പച്ചക്കറി വില കുറയുമെന്നാണ് പ്രതീക്ഷ.

Read Also: ചെമ്പഴന്തിയില്‍ വാഹനാപകടം: പച്ചക്കറി കടയിലേക്ക് കാര്‍ ഇടിച്ച് കയറി കടയുടമയ്ക്ക് ദാരുണാന്ത്യം

വിവിധ രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതും ഫാക്ടറികൾ പ്രവർത്തനം നിർത്തിയതും ലഭ്യത കുറച്ചുവെന്നതുമാണ് വില വർധനവിന് കാരണം. യാത്രാ പ്രശ്‌നം മൂലം വിവിധ രാജ്യങ്ങളിലേക്കു പോയ കണ്ടെയ്‌നറുകൾ കുടുങ്ങിയതും ചരക്കുകൂലി കൂട്ടിയതും വില വർധനയുടെ ഘടകങ്ങളാണ്. ഗതാഗത തടസ്സവും കാലാവസ്ഥാ മാറ്റങ്ങളും പെട്രോൾ വില വർധനയുമാണ് വിലവർധനവിന്റെ മറ്റ് കാരണങ്ങൾ.

10 ദിർഹത്തിനു ലഭിച്ചിരുന്ന 2 ലിറ്റർ പാലിന് 12 ദിർഹമായി. ഒരു ട്രേ മുട്ട (30 എണ്ണം) 20 ൽ നിന്ന് 22 ദിർഹമായി ഉയർന്നു. പഞ്ചസാര (5 കിലോ) 10 ൽ നിന്ന് 14.50 ദിർഹമായും കടല 8-10 ദിർഹമായും വർധിച്ചു. ചെറുപയറിന് 7.50-9 ദിർഹവും പരിപ്പന് 8- 10 ദിർഹവും സവാളയ്ക്ക് 1.90- 3.50 ദിർഹവുമാണ് വില.

Read Also: ‘ഈ കൈ കൊണ്ടാണ് ഞാനെന്റെ കുഞ്ഞിനെ കൊന്നത്, ഇനിയൊരു കുഞ്ഞ് എനിക്ക് ചിന്തിക്കാനാകില്ല’: ദിവ്യ ജോണി പറയുന്നു, വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button