ഭോപാല്‍: ഇന്ദോറിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന് ബലാത്സംഗക്കേസില്‍ അറസ്റ്റിലായി. മുരളി മോര്‍വാള്‍ എംഎല്‍എയുടെ മകന് കരണ്‍ മോര്വാളാണ് പിടിയിലായത്. ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകയെ ഹോട്ടലിൽ കൊണ്ടുപോയി മയക്കു മരുന്ന് ചേർത്ത് ജ്യൂസ് നൽകിയ ശേഷമായിരുന്നു ഇയാൾ ബലാത്സംഗം ചെയ്തത്.
വിവാഹം നടത്താമെന്നു പറഞ്ഞതോടെ ഇവർ പരാതി നൽകാതെ ഇരുന്നു. കൂടാതെ നിരന്തരം ഇയാൾ യുവതിയെ പീഡിപ്പിക്കുകയും ചെയ്തു. എന്നാൽ ഇയാൾ പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ യുവതി പരാതി നൽകുകയായിരുന്നു. പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോയി.
കരണിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്കുള്ള പാരിതോഷികം അടുത്തിടെയാണ് പൊലീസ് 15,000ത്തില്‍ നിന്ന് 25000 ആക്കിയത്. പീഡനക്കേസില്‍ പ്രതിയായതിന് പിന്നാലെ അഞ്ചു മാസമായി കരണ്‍ ഒളിവിലായിരുന്നു. ഇന്ദോറിലെ ബദ്നഗറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
Post Your Comments