KannurNattuvarthaKeralaNews

ഭണ്ഡാരത്തിൽ നിന്നും കൈയിട്ട് വരുന്ന നാറിയ പരിപാടി അവസാനിപ്പിക്കൂ: മോസ്ക്കും ചർച്ചും പിണറായി ഇതുപോലെ പിടിച്ചെടുക്കുമോ?

മഹാദേവാ, അങ്ങ് ത്രിക്കണ്ണ് തുറന്ന് ഈ കൊളളക്കാരെ ചാമ്പലാക്കണേ

മട്ടന്നൂർ മഹാദേവക്ഷേത്രം പിടിച്ചെടുത്ത ദേവസ്വം ബോർഡ് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ. മോസ്ക്കും ചർച്ചും പിണറായി ഇതുപോലെ പിടിച്ചെടുക്കുമോ എന്ന് സോഷ്യൽ മീഡിയ കുറിപ്പിൽ അനിൽ നമ്പ്യാർ ചോദിക്കുന്നു.

കുറിപ്പ് പൂർണ്ണ രൂപം

മഹാദേവാ, അങ്ങയുടെ ശക്തി മട്ടന്നൂരിലെ മഹാദേവക്ഷേത്രം പിടിച്ചെടുത്തവന്മാർ അറിയാൻ പോകുന്നേയുള്ളൂ. ഈ തലതിരിഞ്ഞവന്മാർക്ക് വിശ്വാസികളോടും ആചാരനുഷ്ഠാനങ്ങളോടും പുച്ഛമാണെന്ന് അങ്ങയ്ക്ക് നന്നായറിയാമല്ലോ.

READ ALSO: ലഹരി മരുന്ന് കേസ് അട്ടിമറിക്കാന്‍ ഷാരൂഖ് ഖാന്‍ ശ്രമിക്കുന്നു, സാക്ഷിയെ സ്വാധീനിക്കാന്‍ ഷാരൂഖിന്റെ മാനേജര്‍ ഇടപെട്ടു

ഭണ്ഡാരത്തിലെ പണത്തിൽ മാത്രമാണ് ഇവന്മാരുടെ കണ്ണ്. ക്ഷേത്രങ്ങളെ ധനാഗമമാർഗ്ഗമായി മാത്രം കാണുന്ന വൈരുദ്ധ്യാത്മകഭൗതികവാദികൾ ! ക്ഷേത്രങ്ങളുടെ അധികാരം കൈയ്യാളാൻ ഇവന്മാർ കാണിക്കുന്ന ആവേശം കൊള്ളയടി മാത്രമുദ്ദേശിച്ചുള്ളതാണ്.

ദേവസ്വം ബോർഡ് പോലും നിയമവിരുദ്ധ സംവിധാനമാണെന്നിരിക്കെ പിടിച്ചെടുക്കലിനെ എങ്ങനെയാണ് ഇവന്മാർക്ക് ന്യായീകരിക്കാനാവുന്നത്? ശ്ശെടാ ക്ഷേത്രങ്ങളിൽ അവിശ്വാസികൾക്കെന്ത് കാര്യം? ക്ഷേത്രം ഭക്തന്മാർക്കുള്ളതാണ്.
മോസ്ക്കും ചർച്ചും പിണറായി ഇതുപോലെ പിടിച്ചെടുക്കുമോ?

കള്ളിൽ നിന്നും ലോട്ടറിയിൽ നിന്നും കിട്ടുന്ന വരുമാനം പോരേ തമ്പുരാന്മാർക്ക് പുട്ടടിക്കാൻ? ഭണ്ഡാരത്തിൽ നിന്നും കൈയിട്ട് വരുന്ന നാറിയ പരിപാടി ഇനിയെങ്കിലും അവസാനിപ്പിക്കൂ. മഹാദേവാ, അങ്ങ് ത്രിക്കണ്ണ് തുറന്ന് ഈ
കൊളളക്കാരെ ചാമ്പലാക്കണേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button