Latest NewsKeralaNews

നോർക്ക പ്രവാസി ഭദ്രത-മൈക്രോ സ്വയംതൊഴിൽ സഹായപദ്ധതി ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയവരുമായ പ്രവാസികൾക്കായി നോർക്ക നടപ്പാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായ നോർക്ക പ്രവാസി – ഭദ്രത മൈക്രോ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്യും. അഞ്ചു ലക്ഷം രൂപ വരെ സ്വയംതൊഴിൽ വായ്പ ലഭ്യമാക്കുന്ന പദ്ധതി കെ.എസ്.എഫ്.ഇ വഴിയാണ് നടപ്പാക്കുന്നത്.

Read Also: കാശും മേടിച്ച് അവന്മാരൊക്കെ സേഫ് സോണില്‍ അഴിഞ്ഞാടുന്നു, ഇവിടെ മുല്ലപ്പെരിയാര്‍ തകരുമോ എന്ന് ഭയന്ന് കുറേ പാവങ്ങളും

ഉച്ചക്ക് 12 മണിയ്ക്ക് മാസ്‌ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ. ഇളങ്കോവൻ മുഖ്യപ്രഭാഷഷണം നടത്തും. നോർക്ക റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ ചടങ്ങിന് അദ്ധ്യക്ഷത വഹിക്കും

നോർക്കയും കെ.എസ്.എഫ്.ഇയുമായുള്ള ധാരണാപത്രം ചടങ്ങിൽ കൈമാറും. നോർക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത് കോളശ്ശേരി കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ.ഫിലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടർ സുബ്രമണ്യം വി.പി, തുടങ്ങിയവർ സംബന്ധിക്കും.

Read Also: ഇന്ദിരാഭവനില്‍ മുരളീധരന്‍ കാട്ടിക്കൂട്ടിയ ഭരണിപ്പാട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വെളിപ്പെടുത്തിയത് നാട് കണ്ടതാണ്

പദ്ധതി തുകയുടെ 25 ശതമാനം പരമാവധി ഒരു ലക്ഷം രൂപ വരെ മൂലധന സബ്‌സിഡി ലഭിക്കുന്നുവെന്നതാണ് മുഖ്യസവിശേഷത. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാലു വർഷം മൂന്നു ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. കെ.എസ്.എഫ്.ഇയുടെ സംസ്ഥാനത്തെ അറുന്നൂറിലധികം ശാഖകൾ വഴി പവാസി ഭദ്രത മൈക്രോ പദ്ധതിക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button