ThiruvananthapuramLatest NewsKeralaNattuvarthaNews

ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണവും പണവും മോഷ്ടിച്ച് കാർ വാടകയ്‌ക്കെടുത്ത് കറക്കം: ജോലിക്കാരിയും സുഹൃത്തും പിടിയിൽ

തിരുവനന്തപുരം: ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സുഹൃത്തിനൊപ്പം ചേര്‍ന്ന് സ്വര്‍ണവും പണവും തട്ടിയ കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര ആനപ്പാറ തൈക്കാവിനു സമീപം തസ്മി മന്‍സിലില്‍ തസ്മി (24), സുഹൃത്ത് മാങ്ങോട് പുതുശ്ശേരി ആര്യന്‍കുന്ന് അജ്മല്‍ മന്‍സിലില്‍ അല്‍ഫാസ് (26) എന്നിവരാണ് ശ്രീകാര്യത്ത് തസ്മി ജോലിക്ക് നിന്ന വീട്ടില്‍ മോഷണം നടത്തിയ കേസിൽ ശ്രീകാര്യം പോലീസിന്റെ പിടിയിലായത്.

പാങ്ങപ്പാറ സംഗീതനഗര്‍ എസ്.എന്‍.ആര്‍.എ.-2 അശ്വതി ഹൗസില്‍ ഭുവനചന്ദ്രന്‍ നായരുടെ വീട്ടില്‍നിന്നു വെള്ളിയാഴ്ച വൈകീട്ടാണ് മോഷണം നടന്നത്. ഒന്നര വയസ്സുള്ള കുഞ്ഞിന്റെ അരഞ്ഞാണവും മോതിരവും ഉള്‍പ്പെടെ ഒന്‍പത് ഗ്രാം സ്വര്‍ണം മോഷ്ടിച്ചശേഷം ആറ്റിങ്ങലിലേക്ക് പോകുകയായിരുന്നു. അവിടെത്തിസുഹൃത്ത് അല്‍ഫാസുമായി കാര്‍ വാടകയ്‌ക്കെടുത്ത് കറങ്ങി നടക്കുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണം സ്വര്‍ണക്കടയില്‍നിന്നു കണ്ടെത്തി. പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button