കൊച്ചി: മോന്‍സൺ മാവുങ്കല്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്‍റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഒരു തട്ടിപ്പ് കേസില്‍ ആദ്യമായാണ് പൊലീസ് മേധാവിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്.
സംസ്ഥാന പോലീസ് മേധാവിയായി അനില്‍കാന്ത് ചുമതലയേറ്റശേഷം മോന്‍സണ്‍ പൊലീസ് ആസ്ഥാനത്തെത്തുകയും ഡി.ജി.പിയെ നേരിട്ട് കാണുകയും ചെയ്തിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പമാണ് മോന്‍സണ്‍ എത്തിയത്. തുടർന്ന് മോന്‍സണ്‍ ഡിജിപിയ്ക്ക് ഉപഹാരം നല്‍കുകയും ചെയ്തിരുന്നു. മോന്‍സണിനെതിരെ തട്ടിപ്പ് കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇത്. മോന്‍സൺ സംശയാസ്പദമായ വ്യക്തിയാണെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും ഈ സമയത്തുണ്ടായിരുന്നു.
Read Also : സഹപാഠികളായ ഫാഷന്‍ ഡിസൈനിങ് വിദ്യാര്‍ഥിനികളെ കാണാതായി, ഫോണുകള്‍ സ്വിച്ച് ഓഫ്: ദുരൂഹതയെന്ന് പോലീസ്
അനില്‍കാന്തും മോന്‍സണുമായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് അനില്‍കാന്ത് ഇപ്പോൾ വിശദീകരണം നല്‍കിയിരിക്കുന്നത്. പൊലീസ് മേധാവിയായ ശേഷം നിരവധിപ്പേര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും പ്രവാസി സംഘടനകളുടെ പ്രതിനിധിയെന്ന നിലയിലാണ് മോന്‍സൺ വന്നതെന്നാണ് അനില്‍കാന്ത് ക്രൈംബ്രാഞ്ചിന് വിശദീകരണം നല്‍കിയത്. അതിനിടെ ഐജി ലക്ഷമണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോന്‍സൺ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments