തിരുവനന്തപുരം: വാടകയ്ക്ക് വീട് എടുത്ത് നല്‍കാന്‍ സഹായത്തിനെത്തിയ സിപിഎം പ്രാദേശിക നേതാവ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി ഒതുക്കാന്‍ ശ്രമമെന്ന് പരാതി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ നിര്‍ദ്ദേശിച്ചു. സിപിഎം പ്രാദേശിക നേതാവിനെതിരെ യുവതി നല്‍കിയ പരാതി പേരൂര്‍ക്കട പൊലീസ് ഒതുക്കിയെന്നാണ് പരാതി.
Read Also : സുഡാനില്‍ സൈന്യം ഭരണം പിടിച്ചെടുത്തു: രാജ്യത്ത് അടിയന്തരാവസ്ഥ, ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു
കഴിഞ്ഞ ജൂലൈയില്‍ നടന്ന സംഭവത്തില്‍ ഇതുവരെ നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നതോടെയാണ് അന്വേഷണം നടത്താന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിട്ടത്. സിപിഎം പ്രാദേശിക നേതാവായിരുന്നു ഈ ബ്രോക്കര്‍. ഇയാളോടൊപ്പം വീടിനുള്ളിലെ സൗകര്യങ്ങള്‍ നോക്കുന്നതിനിടെ അശ്ലീല ചുവയോടെ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്‌തെന്നാണ് പരാതി. പുറത്തേക്കോടിയ യുവതിയെ ഇയാള്‍ പിന്തുടര്‍ന്നതായും പരാതിയില്‍ പറയുന്നു.
പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. പരാതി സ്വീകരിക്കണമെന്ന യുവതിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയ പൊലീസ് 10 ദിവസത്തിന് ശേഷമാണ് രസീത് നല്‍കുന്നത്. പരാതി കൊടുത്ത സമയത്ത് രസീത് ആവശ്യപ്പെട്ടെങ്കിലും പൊലീസ് നല്‍കാന്‍ തയ്യാറായില്ല. അതേസമയം ഇതുവരെ സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
Post Your Comments