![](/wp-content/uploads/2021/10/cheriyan-2.jpg)
തിരുവനന്തപുരം: ചെറിയാന് ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് തിരികെ എത്തിക്കുന്നതിന് എകെ ആന്റണി പച്ചക്കൊടി കാണിച്ചതോടെ കെപിസിസി പ്രസിഡന്റ് ഉടന്‍ ചെറിയാനെ കണ്ടേയ്ക്കും. എകെ ആന്റണിയുമായി ഫോണില്‍ സംസാരിച്ച ചെറിയാന് ഫിലിപ്പ് ഉപാധികളില്ലാതെ മടങ്ങിവരാന്‍ തയ്യാറാണെന്ന് അറിയിച്ചതായാണ് വിവരം.
അതേസമയം ഉപാധികളില്ലെന്ന് പറയുമ്പോഴും ചെറിയാന് ഫിലിപ്പിന് പദവി നല്‍കണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതിലൂടെ പാര്‍ട്ടി വിട്ട് പോയവര്‍ക്ക് സന്ദേശം നല്‍കാനാണ് നീക്കം. കെപി അനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടി വിട്ടതിലൂടെ പ്രതിരോധത്തിലായ നേതൃത്വത്തിന് ഒരു പിടിവള്ളിയായിരിക്കുകയാണ് ചെറിയാന്റെ മടങ്ങിവരവ്.
ഡല്‍ഹിയിലുള്ള കെപിസിസി പ്രസിഡന്റ് കെ. സുധാകരന് മടങ്ങി എത്തിയതിന് ശേഷമായിരിക്കും തീരുമാനം. തുടര്‍ന്ന് പ്രഖ്യാപനം നടക്കാനാണ് സാധ്യത. ചെറിയാന് ഫിലിപ്പിന് രാജ്യസഭാ സീറ്റ് നിഷേധിച്ചപ്പോള്‍ തുടങ്ങിയ ചര്‍ച്ചകളാണ് അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്.
Post Your Comments