നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. ലോകത്തെമ്പാടും ഉള്ള പാചകരീതികളിൽ ഏറ്റവും വ്യാപകമായി ഉപയോഗിച്ച് വരുന്ന ഔഷധ സസ്യങ്ങളിലൊന്ന് കൂടിയാണ് പുതിനയില. പുതിനയിലയില്‍ ധാരാളമായി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഇവ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പുതിനയുടെ മറ്റ് ചില ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം
ആന്‍റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസനപ്രക്രിയയില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ ഒഴിവാക്കാനും സാഹിയിക്കുമെന്ന് ആയൂര്‍വേദ്ദം പറയുന്നു. അതിനാല്‍ ആസ്ത്മ രോഗികള്‍ പുതിനയില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
Read Also : മുല്ലപ്പെരിയാർ ഡാം സമ്പൂർണ സുരക്ഷിതമാണെന്ന വാദം അസംബന്ധമാണ്: ഹരീഷ് വാസുദേവൻ
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള ഇവയ്ക്ക് മുഖക്കുരുവിനെ തടയാനുള്ള കഴിവുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.
തലവേദനയെ ശമിപ്പിക്കാനുള്ള കഴിവും ഇവയ്ക്കുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ പുതിനയില നീര് വേദനയുള്ള ഭാഗത്ത് പുരട്ടാം.
Post Your Comments