ന്യൂഡൽഹി: ജമ്മു കശ്മീരിലെ ജനങ്ങളോട് കപട സ്നേഹമാണ് ബിജെപി കാട്ടുന്നത് എന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി. കശ്മീരിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മറച്ച് വെച്ചാണ് വികസനത്തെ കുറിച്ച് പൊള്ളയായ വാഗ്ദാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും തരിഗാമി വ്യക്തമാക്കി.
‘ജമ്മു കാശ്മീര്‍ മേഖലയില്‍ ഭീകരവാദ ആക്രമണവും സാധാരണക്കാര്‍ കൊല്ലപ്പെടുന്നതും നിത്യ സംഭവമാകുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ല എന്ന ആരോപണം ആണ് ഉയരുന്നത്. തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും കശ്മീരിലെ ജനങ്ങളെ രൂക്ഷമായി വേട്ടയാടുകയാണ്’- യൂസഫ് അലി തരിഗാമി പറഞ്ഞു.
Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്
‘തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും കശ്മീരിന് സംസ്ഥാന പദവി തിരികെ നല്‍കും എന്നെല്ലാം ഉള്ള വാഗ്ദാനങ്ങള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. മുന്‍പ് നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ നല്കിയ അതെ വാഗ്ദാനങ്ങള്‍ ആണ് ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദര്‍ശനം നടത്തിയപ്പോഴും നല്‍കിയത്’- തരിഗാമി വ്യക്തമാക്കി.
Post Your Comments