Latest NewsKeralaNews

ഇഷ്ടപ്പെട്ട സീറ്റില്‍ തന്നെ ഇരിക്കാന്‍ അനുവാദിക്കാത്ത ആ എയര്‍ഹോസ്റ്റസിനെതിരെ നടപടിയെടുത്തുവെന്നാണ് അറിഞ്ഞത്: കെ സുധാകരൻ

ഒഴിഞ്ഞു കിടന്ന ഒരു സീറ്റില്‍ ഇരിക്കാന്‍ ചോദിച്ചപ്പോള്‍ എയര്‍ഹോസ്റ്റസ് അനുവദിച്ചില്ല. ഇത് സംബന്ധിച്ച് നിസാരമായ വാക്കുതര്‍ക്കമുണ്ടായി.

കൊച്ചി: ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ഹോസ്റ്റസിനെ തന്റെ അനുയായി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇഷ്ടപ്പെട്ട സീറ്റില്‍ തന്നെ ഇരിക്കാന്‍ അനുവാദിക്കാത്ത ആ എയര്‍ഹോസ്റ്റസിനെതിരെ വിമാന കമ്പനി നടപടിയെടുത്തുവെന്നാണ് താന്‍ അറിഞ്ഞതെന്ന് സുധാകരന്‍ പറഞ്ഞു.

Read Also: സൗദിയുടെ ‘ദി മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് സമ്മിറ്റ്: യുഎഇ പ്രതിനിധി സംഘത്തെ നയിക്കുക ശൈഖ് മക്തൂം

‘ഒഴിഞ്ഞു കിടന്ന ഒരു സീറ്റില്‍ ഇരിക്കാന്‍ ചോദിച്ചപ്പോള്‍ എയര്‍ഹോസ്റ്റസ് അനുവദിച്ചില്ല. ഇത് സംബന്ധിച്ച് നിസാരമായ വാക്കുതര്‍ക്കമുണ്ടായി. ഞാനായി ആര്‍ക്കെതിരെയും പരാതി കൊടുത്തിട്ടില്ല. വിമാന കമ്പനി അധികൃതര്‍ വസ്തുതകള്‍ അന്വേഷിച്ച് നടപടി എടുത്തുവെന്ന് ഞാന്‍ അറിഞ്ഞു. ഞാന്‍ ആരെയും അപമാനിച്ചിട്ടില്ല. എനിക്ക് അപമാനം നേരിട്ടിട്ടുമില്ല’- കെ സുധാകരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button