ദുബായ്: സൗദിയുടെ ‘ദി മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവ് സമ്മിറ്റിൽ പങ്കെടുക്കുന്ന യുഎഇ പ്രതിനിധി സംഘത്തെ ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നയിക്കും. ദുബായ് മീഡിയാ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രകൃതിയെയും ഭൂമിയേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആരംഭിച്ച പദ്ധതിയാണ് സൗദി അറേബ്യ ആൻഡ് ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റീവ് സമ്മിറ്റ്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനും ആഗോളലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് മേഖലയെ അണിനിരത്തി ഗണ്യമായ സംഭാവന നൽകുന്നതിനുമുള്ള റോഡ് മാപ്പ് സംരംഭം വ്യക്തമായി നിർവചിക്കുമെന്ന് പദ്ധതി പ്രഖ്യാപന വേളയിൽ സൽമാൻ രാജാവ് വ്യക്തമാക്കിയിരുന്നു.
Post Your Comments