ദോഹ: ഖത്തറിൽ പഴം-പച്ചക്കറി ഇറക്കുമതിയ്ക്ക് ഇനി മുൻകൂർ അനുമതി തേടണം. ഡിസംബർ ഒന്നു മുതലാണ് തീരുമാനം പ്രാബല്യത്തിൽ വരിക. പച്ചക്കറി-പഴം ഇറക്കുമതിക്ക് നഗരസഭ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി തേടണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഡിസംബറിലെ ഇറക്കുമതിക്കായി നവംബർ 1 മുതൽ 20 വരെയാണ് മുൻകൂർ അനുമതിക്കായി അപേക്ഷ നൽകാനുള്ള സമയ പരിധി.
രാജ്യത്തെ പച്ചക്കറി, പഴം ഇറക്കുമതിക്കാർക്കായി വിളിച്ചു ചേർത്ത യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. importrequests@mme.gov.qa എന്ന ഇ-മെയിൽ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോറം ലഭിക്കും.
Post Your Comments