Latest NewsNewsIndia

‘എന്‍റെ അമ്മ മുസ്​ലിമാണ്, അച്ഛൻ ഹിന്ദുവും’: നവാബ് മാലിക്കിന്‍റെ ആരോപണത്തിന് മറുപടിയുമായി സമീർ വാങ്കഡെ

മുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെ. തന്നെ ചിലർ ലക്ഷ്യമിടുന്നുണ്ടെന്നും തന്റെ മരിച്ചുപോയ അമ്മയെ പോലും വെറുതെ വിടുന്നില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

സമീർ വാങ്കഡെ മുസ്​ലിമാണെന്നും ജോലിക്കായുള്ള പരീക്ഷയിൽ സംവരണം ലഭിക്കുന്നതിനായി അതുമറച്ച് വെച്ച് വ്യാജസർട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു എന്നാണു നവാബ് ആരോപിച്ചത്. സമീർ ദാവൂദ് വാങ്കഡെ എന്നാണ് ഇദ്ദേഹത്തിന്റെ യഥാർഥ പേരെന്നും നവാബ് മാലിക് അവകാശപ്പെട്ടു. നവാബിന്റെ പ്രസ്താവന വിവാദമായതോടെയാണ് വാങ്കഡെ പ്രതികരണവുമായി രംഗത്ത് വന്നത്.

‘എന്റെ മരിച്ചുപോയ മാതാവ് മുസ്ലിം ആയിരുന്നു. അച്ഛൻ ഹിന്ദുവും. എന്റെ വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് അപകീർത്തികരവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. കുടുംബത്തെ അപമാനിക്കാനുള്ള ശ്രമമാണിത്. മന്ത്രിയുടെ പ്രസ്താവന കുടുംബത്തെ മാനസികമായും വൈകാരികമായും സമ്മർദത്തിലാക്കിയിരിക്കുകയാണ്’, വാങ്കഡെ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button