കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധം സംബന്ധിച്ച് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു. ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്താണ് ഇരുവരുടെയും മൊഴി എടുത്തത്. മോന്‍സനെതിരായ കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്.
മോന്‍സന്റെ വീട്ടില്‍ പൊലീസ് ബീറ്റ് ബോക്‌സ് സ്ഥാപിക്കാന്‍ ഉത്തരവിടല്‍, പുരാവസ്തു മ്യൂസിയം സന്ദര്‍ശനം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ബെഹ്‌റയില്‍ നിന്ന് മൊഴി എടുത്തത്. മോന്‍സനുമായി ഐജി ലക്ഷ്മണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. മോന്‍സന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങിലും ലക്ഷ്മണ പങ്കെടുത്തിരുന്നു. ലക്ഷ്മണയും മോന്‍സനും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലക്ഷ്മണയുടെ മൊഴി എടുത്തത്.
പുരാവസ്തു മ്യൂസിയം സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എഡിജിപി മനോജ് എബ്രാഹാമിന്റെ മൊഴിയും രേഖപ്പെടുത്തും. ഉന്നത ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ വിവരം ഇന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.
Post Your Comments