Latest NewsNewsInternationalKuwaitGulf

കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി കുവൈത്ത്: തുറസായ സ്ഥലങ്ങളിൽ മാസ്‌ക്കില്ലാതെ പുറത്തിറങ്ങാം

കുവൈത്ത് സിറ്റി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കി കുവൈത്ത്. ഞായറാഴ്ച്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു. കുവൈത്തിലെ വിമാനത്താവളങ്ങളും പ്രവർത്തനങ്ങളും പൂർണ്ണശേഷിയിലായി. വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിലായെങ്കിലും വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം വർധിക്കുന്നതിന് ഇനിയും ദിവസങ്ങൾ വേണ്ടി വന്നേക്കാമെന്നാണ് നിഗമനം. ഹാളുകളിലെ വിവാഹ ആഘോഷം, കോൺഫറൻസുകൾ തുടങ്ങിയവയ്ക്കുണ്ടായിരുന്ന നിയന്ത്രണങ്ങളും ഒഴിവാക്കി.

Read Also: വിവാഹം ക്ഷണിക്കാന്‍ എത്തിയവരെ സ്വീകരിച്ച് വീടിനുള്ളില്‍ ഇരുത്തി, പെണ്‍കുട്ടിയെ കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്നു

തുറസായ സ്ഥലങ്ങളിൽ മാസ്‌ക് ഇല്ലാതെ ആളുകൾ പുറത്തിങ്ങാനും ആരംഭിച്ചു. അതേസമയം പള്ളികളിൽ സാമൂഹിക അകലം വേണ്ടെന്ന തീരുമാനം വെള്ളിയാഴ്ച നിലവിൽ വന്നിരുന്നു. എന്നാൽ പള്ളികളിൽ ഉൾപ്പെടെ അടച്ചിട്ട സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാണെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം.

5 വയസു മുതൽ 12 വരെ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകുന്നതു താമസിക്കരുതെന്നും നിർദ്ദേശമുണ്ട്. വാക്‌സിൻ സ്വീകരിക്കാതിരുന്നാൽ ഭാവിയിൽ സ്‌കൂൾ പ്രവേശനമുൾപ്പെടെ പ്രതിസന്ധിയിലാകുന്ന സാഹചര്യം ഉണ്ടായേക്കാനിടയുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

Read Also: പിറന്നാളിന്‌ മണിക്കൂറുകളിരിക്കേ ലഹരിസംഘങ്ങളുടെ വെടിവെപ്പിൽ ഇന്ത്യൻ ബ്ലോ​ഗർ കൊല്ലപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button