Latest NewsKeralaNews

അനുപമയുടെ പിതാവ് ജയചന്ദ്രനെതിരെ പാര്‍ട്ടി നടപടി ഉണ്ടാകില്ലെന്ന് സൂചന

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അച്ഛന്‍ ജയചന്ദ്രനെതിരെ പാര്‍ട്ടി നടപടി ഉടനില്ലെന്ന് സൂചന. ഇന്ന് ചേര്‍ന്ന പാര്‍ട്ടി പേരൂര്‍ക്കട ലോക്കല്‍ കമ്മറ്റി യോഗത്തില്‍ ദത്ത് വിഷയവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഉയര്‍ന്നുവന്നില്ല. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. കോര്‍പ്പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രചാരണത്തെ എങ്ങനെ നേരിടണമെന്നും, പാര്‍ട്ടി മുഖ പത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വിഷയവുമാണ് തിങ്കളാഴ്ച ചേര്‍ന്ന കമ്മിറ്റിയില്‍ ചര്‍ച്ചയായത്.

Read Also : 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: 21 കാരൻ അറസ്റ്റിൽ

യോഗത്തില്‍ അനുപമയുടെ പിതാവും അജിത്തിന്റെ പിതാവും പങ്കെടുത്തു. ജയചന്ദ്രനെതിരെ നടപടികള്‍ക്ക് കടക്കും മുന്‍പേ മേല്‍ക്കമ്മറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കേണ്ട ആവശ്യം ഉണ്ട്. വിഷയവുമായി ബന്ധപ്പെട്ട് മുകളില്‍ നിന്ന് നിര്‍ദ്ദേശങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ദത്ത് വിഷയം ചര്‍ച്ച ചെയ്യാതിരുന്നത്. വരും ദിവസങ്ങളില്‍ ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് നടപടിയുണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button