തിരുവനന്തപുരം: കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ പരാതി ശ്രദ്ധയില്‍ പെടാന്‍ വൈകി എന്ന ആരോപണത്തില്‍ മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. 6 മാസം മുമ്പ് താന്‍ ഒരു എംഎല്‍എ ആയിരുന്നുവെന്ന് വീണ ജോര്‍ജ്ജ് ഓര്‍മ്മിപ്പിച്ചു. അതിന് ശേഷം വകുപ്പിന് ഇങ്ങനെ ഒരു പരാതി ലഭിച്ചിരുന്നില്ലെന്നും വീണാ ജോര്‍ജ്ജ് കൂട്ടിചേര്‍ത്തു. ‘പത്ര ദൃശ്യ മാധ്യമങ്ങളില്‍ കൂടി ഒരു അമ്മയുടെ വിഷമം മനസ്സിലാക്കുകയും അതില്‍ ഇടപെടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുമായി സംസാരിച്ചു. തുടര്‍ നടപടികള്‍ എടുത്തു’- വീണ ജോര്‍ജ്ജ് പറഞ്ഞു.
Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്
കുട്ടിയെ അമ്മത്തൊട്ടിലില്‍ ലഭിച്ചപ്പോള്‍ മുതലുള്ള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും സമഗ്ര റിപ്പോര്‍ട്ടിന് അല്‍പ്പം സമയമെടുക്കുമെന്നും മന്ത്രി അറിയിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് ഇന്നോ നാളെയോ ലഭിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് കൂട്ടിചേര്‍ത്തു. അതേസമയം തന്റെ കുഞ്ഞിനെ മാറ്റി, നിയമവിരുദ്ധമായി ദത്തുനല്‍കിയെന്ന അനുപമയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറില്‍ അഞ്ച് പ്രതികളും സിപിഐഎം അംഗങ്ങളാണ്.
Post Your Comments