Latest NewsUAENewsInternationalGulf

അബുദാബിയിൽ നിന്നുള്ള സർവ്വീസുകളിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ അനുമതി നൽകി ഓസ്‌ട്രേലിയ

അബുദാബി: അബുദാബിയിൽ നിന്നുള്ള സർവ്വീസുകളിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ അനുമതി നൽകി ഓസ്ട്രേലിയ. യുഎഇയിൽ നിന്ന് യാത്ര ചെയ്യുന്ന ഓസ്ട്രേലിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കുമുള്ള ക്വാറന്റെയ്ൻ നവംബർ 1 ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സീറ്റിംഗ് കപ്പാസിറ്റി ഉയർത്താൻ തീരുമാനിച്ചത്.

Read Also: ലഹരിക്കേസ്: ആര്യൻ ഖാൻ അറസ്റ്റിലായ സംഭവത്തിൽ സമീർ വാങ്കഡെ 8 കോടി കൈപ്പറ്റിയാതായി സാക്ഷിയുടെ ആരോപണം

അബുദാബിയും ഓസ്ട്രേലിയയും തമ്മിലുള്ള വിമാനങ്ങളിൽ സീറ്റിംഗ് കപ്പാസിറ്റി ഉയർത്തിയതായി അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേയ്സ് അറിയിച്ചു. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ച ഓസ്‌ട്രേലിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും നവംബർ 1 മുതൽ ക്വാറന്റെയ്ൻ ആവശ്യമില്ലെന്ന് എമിറേറ്റ്‌സ് എയർലൈൻസ് വ്യക്തമാക്കി.

ടിക്കറ്റിനായി യാത്രികർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്നും അധികൃതർ വിശദമാക്കുന്നു.

Read Also: നിയമം പാര്‍ട്ടി കയ്യിലെടുക്കുകയാണ്, ഇത്രകാലവും എവിടെയായിരുന്നു മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും: വി ഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button