Latest NewsUAENewsGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 94 പുതിയ കേസുകൾ

അബുദാബി: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 94 പുതിയ കോവിഡ് കേസുകൾ. 123 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ ഇന്ന് യുഎഇയിൽ ഒരാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

Read Also: സർക്കാർ ജീവനക്കാർക്ക് സ്മാർട്ട് വാച്ച് നൽകുമെന്ന് മുഖ്യമന്ത്രി: നീക്കം പ്രവർത്തന സമയത്ത് ജീവനക്കാർ എവിടെയെന്ന് അറിയാൻ

739,284 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,33,250 പേർ രോഗമുക്തി നേടി. 2,130 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 3,904 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 230,026 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 95 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ഒരേ പ്രദേശത്ത് 3 ദിവസത്തിനുള്ളിൽ 12 മോഷണങ്ങൾ: അടിവസ്ത്രം ധരിച്ച് നടന്നുപോകുന്നയാളുടെ ദൃശ്യം സിസിടിവിയിൽ, ഭീതിയോടെ ജനം

shortlink

Related Articles

Post Your Comments

Related Articles


Back to top button