KeralaLatest NewsIndiaNews

ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ അവസ്ഥയുളള അണക്കെട്ടാണ് മുല്ലപ്പെരിയാർ: സുപ്രീം കോടതി

നൃൂഡൽഹി : ലോകത്തിൽ അപകടകരമായ അവസ്ഥയിലുള്ള ആറ് അണക്കെട്ടുകളിൽ ഒന്നാമത് മുല്ലപ്പെരിയാർ എന്ന് സുപ്രീം കോടതി. കാനഡയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ എൻവയോൺമെൻറ് ആൻറ് ഹെൽത്തിന്റെ പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

2021 ജനുവരിയിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അണക്കെട്ടിലെ ചോർച്ചകളും നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കൾ പലതും കാലാവധി കഴിഞ്ഞവയാണ്. മുല്ലപ്പെരിയാറിൽ ഡാമിന് ഉണ്ടാക്കുന്ന അപകടം 3.5 ബില്യൺ ആളുകളുടെ ജീവന് ഭീക്ഷണിയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Read Also  :  ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം: പ്രതി പിടിയിൽ

ഇന്ത്യയിലെ തന്നെ എറ്റവും പഴക്കം ചെന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ. 1887-ൽ നിർമ്മാണം ആരംഭിച്ച് 1895-ൽ നിർമ്മാണം പൂർത്തിയാക്കിയ അണക്കെട്ടാണിത്. കുറഞ്ഞത് 125 വർഷമെങ്കിലും അണക്കെട്ടിന് പഴക്കമുണ്ട്. അണക്കെട്ടുകൾക്കുള്ള ശരാശരി കാലാവധി 50 വർഷമോ ഇല്ലെങ്കിൽ 100 വരെയാണ്.എന്നാൽ 100 ൽ കൂടുതൽ വർഷമായ മുല്ലപ്പെരിയാറിന്റെ കാലാവധി കഴിഞ്ഞ അവസ്ഥയിലാണെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button