![](/wp-content/uploads/2021/10/akk.jpg)
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ കടുത്ത വിമര്‍ശകനെന്ന് അറിയപ്പെടുന്നയാളാണ് പാക്കിസ്ഥാന്‍ മുന്‍ സൂപ്പര്‍ താരമായ ഷോയിബ് അക്തര്‍. പാക്കിസ്ഥാന്റെ മോശം പ്രകടനങ്ങളേയും താരങ്ങളുടെ സമീപനത്തേയും വിമര്‍ശിക്കാന്‍ മടികാണിക്കാറില്ലാത്തയാളാണ് അക്തര്‍. ഇപ്പോള്‍ ഇതാ ടി20 ലോക കപ്പ് മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാന്‍ എന്താണ് ചെയ്യേണ്ടതെന്ന് വിശദീകരിച്ച് ഷോയിബ് അക്തര്‍.
ഇന്ത്യ മത്സരത്തില്‍ വിജയിക്കുന്നത് തടയാന്‍ പാക്കിസ്ഥാന്‍ മൂന്ന് കാര്യങ്ങള്‍ ചെയ്യണമെന്നാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയ്ക്ക് ഉറക്ക ഗുളികകള്‍ നല്‍കുക, രണ്ടാമതായി വിരാട് കോഹ്‌ലി രണ്ട് ദിവസത്തേക്ക് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതില്‍ നിന്ന് തടയുക, മൂന്നാമതായി സ്വയം ബാറ്റ് ചെയ്യാന്‍ വരരുതെന്ന് മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന എംഎസ് ധോണിയോട് ആവശ്യപ്പെടുക. അദ്ദേഹം തമാശ രൂപേണയാണ് ഇക്കാര്യം പറഞ്ഞത്.
അതേസമയം മികച്ച തുടക്കം കിട്ടുന്ന തരത്തില്‍ പാക്കിസ്ഥാന്‍ ഓപ്പണ്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ ഡോട്ട് ബോളുകള്‍ ഒഴിവാക്കുകയും 5-6 ഓവറില്‍ സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്തുകയും വേണം. ബൗളിംഗിന്റെ കാര്യത്തില്‍, മികച്ച നിലവാരം പുലര്‍ത്തുകയും വിക്കറ്റുകള്‍ എടുക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ മത്സരത്തില്‍ വിജയിക്കുന്നതിന് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഹര്‍ഭജന്‍ സിംഗ് പറഞ്ഞതിങ്ങനെ, മത്സരം നന്നായി തുടങ്ങുകയും അധിക സമ്മര്‍ദ്ദമില്ലാതെ കളിക്കുകയും ചെയ്യുക. ഇന്ന് രാത്രി ദുബായിലാണ് മത്സരം.
Post Your Comments