KeralaLatest NewsNews

‘എന്നോട് കൈയിലെ രാഖി അഴിക്കാൻ പറഞ്ഞു, സ്ത്രീ വിരുദ്ധത എസ് എഫ് ഐയുടെ നയം’: അനുഭവം തുറന്നു പറഞ്ഞ് യുവതി

എസ്.എഫ്.ഐയുടെ നേതൃത്വത്തിലായിരിക്കെ നാല് വർഷങ്ങൾക്ക് മുൻപ് യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരത്ത് പോയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് ചേർത്തല സ്വദേശിനി ആതിര സരസ്വത്. കോളേജിനകത്ത് ചെന്നപ്പോൾ അവിടെയുണ്ടായിരുന്നവരിൽ ചിലർ തന്നോട് തന്റെ കൈയിലെ രാഖി അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ടുവെന്നാണ് യുവതി വെളിപ്പെടുത്തുന്നത്. സ്ത്രീ വിരുദ്ധത എസ്.എഫ്.ഐയുടെ നയമാണെന്നും ആതിര, വീഡിയോ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചുകൊണ്ടു പറഞ്ഞു.

ഇടതുപക്ഷത്തിന്റെ ഭാഗമായിട്ടുള്ള പെൺകുട്ടിയെ തന്നെ അവർ അപമാനിക്കുകയാണെന്ന് പെൺകുട്ടി വ്യക്തമാക്കി. എം.ജി യൂണിവേഴ്സിറ്റിയിലെ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പെൺകുട്ടിയുടെ മറുപടി. എസ്.എഫ്.ഐ അവരുടെ നേതൃത്വത്തിനകത്ത് ഉള്ളവരെയും പുറത്തുള്ളവരെയും അപമാനിക്കുന്നു. എല്ലാ സ്ത്രീകളോടും അവർക്ക് ഈ ഒരു നയം മാത്രമാണുള്ളതെന്നും ആതിര പറയുന്നു. തനിക്കുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടായിരുന്നു ആതിരയുടെ പ്രതികരണം.

Also Read:മാതൃത്വത്തെ പിച്ചി ചീന്തുന്ന പാര്‍ട്ടിയായി സിപിഎം മാറി, സംഭവം ഞെട്ടലുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല

‘കോളേജിനകത്ത് എത്തിയപ്പോൾ ചിലർ എന്നെ വിളിച്ച് എന്തിനാ വന്നതെന്നും പേരുവിവരങ്ങളും ചോദിച്ചറിഞ്ഞു. ശേഷം കൈയിലെ രാഖി അഴിക്കാൻ പറഞ്ഞു. അതങ്ങനെ അഴിക്കാനുള്ളതല്ലെന്ന് ഞാൻ മറുപടി നൽകി. അതോടെ, അവരുടെ സംസാരരീതി മാറി. നീ, എടീ, പോടീ എന്നൊക്കെ വിളിച്ച് തുടങ്ങി. പറ്റില്ലെന്ന് ഞാൻ ആവർത്തിച്ചു. രാഖി അഴിക്കാൻ പറ്റില്ലെങ്കിൽ കോളജിന് പുറത്ത് പോകാൻ പറഞ്ഞു. ഞാൻ അത് സമ്മതിച്ചു. പുറത്ത് പോകേണ്ടി വന്നാലും കൈയിലെ രാഖി അഴിക്കില്ലെന്ന് പറഞ്ഞു. അതോടെ എനിക്ക് അഹങ്കാരമായെന്നായി അവർ, ഞാൻ തിരിച്ച് നടന്നു. ഗേറ്റിന് അടുത്തെത്താറായപ്പോൾ വേറെ കുറച്ച് ആൾക്കാർ ചുറ്റിനും കൂടി. ഈ റാഗിയൊന്നും കെട്ടിക്കൊണ്ട് ഇവിടെ കയറാൻ പറ്റത്തില്ലെന്ന് അവർ പറഞ്ഞു. ഭീഷണിപ്പെടുത്തി എന്നിട്ടും ഞാൻ അഴിക്കാൻ തയ്യാറായില്ല. ഈ കോളജ് കേരളത്തിനകത്ത് തന്നെയുള്ളതല്ലേ? ഇവിടെ ഇങ്ങനെ വല്ല നിയമവും ഉണ്ടോ? എന്ന് ഞാൻ ചോദിച്ചപ്പോൾ ഇവിടുത്തെ റൂൾ ഇതാണെടി എന്നായിരുന്നു അവരുടെ മറുപടി. ഗേറ്റിനു പുറത്തിറങ്ങി. വീട്ടിലേക്കും സുഹൃത്തുക്കളെയും വിളിച്ച് കാര്യങ്ങൾ പറഞ്ഞു’, അശ്വതി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button