KeralaNattuvarthaLatest NewsNews

സ്കൂട്ടറിൽ യാത്ര ചെയ്യുന്ന യുവതികളെ ബൈക്കിൽ പിന്തുടർന്ന് ലൈംഗികോദ്ദേശ്യത്തോടെ ആക്രമിച്ച യുവാവ് പിടിയിൽ

വഴിക്കടവ്: ഒറ്റയ്ക്ക് സ്കൂട്ടറിൽയാത്ര ചെയ്യുന്ന യുവതികളെ പിന്തുടർന്ന് ലൈംഗികോദ്ദേശ്യത്തോടെ ആക്രമിക്കുന്ന സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടൻ ശ്രീജിത്താണ് (32) വഴിക്കടവ് പോലീസ് പിടിയിലായത്.

സെപ്റ്റംബർ 13ന് രാത്രി എടക്കരയിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങുകയായിരുന്ന ആരോഗ്യ പ്രവർത്തകയായ യുവതിയെ പിന്തുടർന്ന പ്രതി, ആൾത്തിരക്കൊഴിഞ്ഞ സ്ഥലത്തുവെച്ച് സ്‌കൂട്ടറിനു കുറുകെ ബൈക്കു വച്ചതിനുശേഷം  കയറി പിടിക്കുകയായിരുന്നു. യുവതി ഉച്ചത്തിൽ ബഹളം വച്ചപ്പോൾ പ്രതി ബൈക്കിൽ രക്ഷപ്പെട്ടു.

വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം: മലയാളി വിദ്യാർത്ഥിനിയ്ക്ക് യുഎഇ ഗോൾഡൻ വിസ

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്തിൽ നിന്നും, പരിസരവാസികൾ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിലും നടത്തിയ നിരീക്ഷണത്തിലാണ് അന്വേഷണ സംഘത്തിന് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.

തുടർന്ന് ഒളിവിൽ പോയ പ്രതിയെ ഞായറാഴ്ച കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തുവച്ചാണ് പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ കഴിഞ്ഞ മാർച്ചിൽ ചുങ്കത്തറ പുലിമുണ്ടയിൽ സമാനരീതിയിൽ രാത്രി ജോലി കഴിഞ്ഞു മടങ്ങിയ യുവതിയെ ആക്രമിച്ചതും ഇയാളാണെന്ന് പോലീസിന് വ്യക്തമായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button