തിരുവനന്തപുരം: നെടുമങ്ങാട് കോഴി ഫാമില്‍ കഞ്ചാവ് ഒളിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. നെടുമങ്ങാട് അഴിക്കോട് സ്വദേശി അക്ബര്‍ഷാ ആണ് പിടിയിലായത്. പ്രതിയില്‍ നിന്ന് 60 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
Read Also : സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സര്‍ക്കില്‍ ഇന്‍സ്പെക്ടര്‍ ടി. അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. നെടുമങ്ങാട് നെല്ലനാട് മണലിമുക്ക് ഭാഗത്തുള്ള കോഴി ഫാമില്‍ കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു. ഇവിടെ നിന്നാണ് 60 കിലയോളം കഞ്ചാവ് പിടിച്ചെടുത്തത്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി.ആര് മുകേഷ് കുമാര്‍, കെ.വി വിനോദ്, ആര്. ജി രാജേഷ്, എസ്. മധുസൂദന്‍ നായര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി. സുബിന്, വിശാഖ്, ഷംനാദ്, രാജേഷ്, മുഹമ്മദലി, അരുണ്‍, ബസന്ത്, എക്സൈസ് ഡ്രൈവറായ രാജീവ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Post Your Comments