തിരുവനന്തപുരം : കുഞ്ഞിന് തിരികെ ലഭിക്കുന്നതിനായി സമരരംഗത്തുള്ള അനുപമയ്ക്കും അജിത്തിനുമെതിരെ, അജിത്തിന്റെ മുൻ ഭാര്യ നസിയ. അജിത്ത് വിശ്വസിക്കാന്‍ പറ്റാത്തയാളാണെന്നും കുഞ്ഞിന്റെ വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടയിലും അജിത്ത് അനുപമ കാണാതെ തന്നെ വിളിക്കാറുണ്ടായിരുന്നെന്നും നസിയ പറഞ്ഞു. ഒടുവില്‍ അനുപമ കുഞ്ഞിനെ തേടുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ഫോണ്‍വിളികളും മെസേജും നിലച്ചതെന്നും നസിയ പറഞ്ഞു. ഒരു പ്രമുഖ വാർത്ത ചാനലിനോടായിരുന്നു നസിയ ഇക്കാര്യം പറഞ്ഞത്.
‘തന്റെ ഒമ്പത് വര്‍ഷത്തെ ജീവിതം തകര്‍ത്താണ് ഇരുവരും ജീവിതം തുടങ്ങിയത്. എന്നെ മാനസികമായി എല്ലാ തരത്തിലും അവള്‍ തകര്‍ത്തു. അനുപമ പറയുന്നത് പോലെ എന്നെ ആരും ഇറക്കിയതല്ല. ഇത്രയും നാള്‍ ഞാന്‍ ഇറങ്ങാതിരുന്നത് ഉമ്മച്ചിയെയും ബാപ്പച്ചിയെയും കരുതിയാണ്. 2011 ലായിരുന്നു ഞങ്ങളുടെ വിവാഹം നടന്നത്. മൂന്ന് വര്‍ഷം മുമ്പ് വരെ സന്തോഷകരമായ ജീവിതം ആയിരുന്നു. അനുപമയെ കണ്ടതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്’- നസിയ പറഞ്ഞു.
Read Also : നരേന്ദ്ര മോദിയിൽ നിന്നാണോ എസ്.എഫ്.ഐ ഈ രാഷ്ട്രീയം പഠിച്ചത്? ജാതി വെറി സംഘപരിവാറിന്റെ രീതി: എ.ഐ.വൈ.എഫ്
അനുപമയുടെ അച്ഛന്‍ എനിക്ക് ജോലിയോ പണമോ വാഗ്ദാനം ചെയ്തിട്ടില്ലെന്നും നസിയ പറഞ്ഞു. പണമായിരുന്നു എനിക്ക് വേണ്ടതെങ്കില്‍ അജിത്തിന്റെ കൈയ്യില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാമായിരുന്നല്ലോ. നഷ്ടപരിഹാരം വാങ്ങാതെയാണ് ഞാന്‍ അവിടെ നിന്ന് ഇറങ്ങിയതെന്നും നസിയ പറഞ്ഞു. ഡിവോഴ്‌സ് തരാന്‍ പറ്റില്ലെന്ന് ഞാന്‍ പല തവണ അനുപമയോട് പറഞ്ഞതാണ്. ഒടുവില്‍ ഗതികെട്ടാണ് ഡിവോഴ്‌സ് നല്‍കിയതെന്നും നസിയ വ്യക്തമാക്കി.
Post Your Comments