Latest NewsUAENewsGulf

കടലിൽ നീന്താൻ ഇറങ്ങവെ മലയാളി യുവാവ് മുങ്ങി മരിച്ചു

ദുബായ്: യുഎഇയിൽ കടലിൽ നീന്താനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. ഉമ്മുൽ ഖുവൈനിൽ വെള്ളിയാഴ്ച്ചയാണ് സംഭവം. കോട്ടയം സൗത്ത് പാമ്പാടി ആഴംചിറ വീട്ടിൽ അൽഫോൻസിന്റെ മകൻ അഗസ്റ്റിൻ ആഗ്‌നലാണ് മരിച്ചത്. കടലിൽ കുളിക്കാറിങ്ങപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ആശുപത്രിയിലെത്തിച്ചെങ്കിലും അഗസ്റ്റിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read Also: കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ സമ്മതത്തോടെ , അജിത്തിനെ കുറിച്ച് അറിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങള്‍

അഗസ്റ്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കടലിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പുകൾ നൽകിയിട്ടും യുഎഇയിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. അതേസമയം വെള്ളിയാഴ്ച്ച ഒരു അറബ് യുവാവും കടലിൽ മുങ്ങിമരിച്ചു. മറ്റ് മൂന്നു പേരെ ബീച്ചിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തിയെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ‘ആരാണ് വാക്​സിൻ എണ്ണി നോക്കിയത്’​? രാജ്യത്ത് നൂറ് കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്​തുവെന്ന വാദം കളവെന്ന് ശിവസേന എംപി

shortlink

Related Articles

Post Your Comments

Related Articles


Back to top button