Latest NewsIndiaNewsInternational

‘ഇന്ത്യൻ ജനതയെ സംരക്ഷിക്കുവാനുള്ള താങ്കളുടെ ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ’: നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി : നൂറ് കോടി ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്ത ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ.തെദ്രോസ് അധാനോയാണ് ഇന്ത്യയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.

‘ഇന്ത്യയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും വാക്സിനേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ശാസ്ത്രജ്ഞരുടേയും ആരോഗ്യപ്രവർത്തകരുടേയും ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ’- ഡോ.ടെഡ്രോസ് ആദാനോം ട്വീറ്റ് ചെയ്തു.

 

രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ച് ഒമ്പത് മാസം പിന്നിടുമ്പോഴാണ് 100 കോടി ഡോസ് വാക്‌സിന്‍ വിതരണം എന്ന നിര്‍ണായക നേട്ടം ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ചൈനയ്ക്ക് ശേഷം നൂറ് കോടി ഡോസ് വാക്‌സിനേഷന്‍ നേട്ടം സ്വന്തമാക്കിയ രാജ്യമാണ് ഇന്ത്യ. ഈ നേട്ടം ആഘോഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വലിയ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button