KeralaCinemaMollywoodLatest NewsNewsEntertainment

മഹത്തായ ഇന്ത്യൻ അടുക്കളയ്ക്ക് ശേഷം ജിയോ ബേബിയുടെ ‘സ്വാതന്ത്ര്യ സമരം’

സമ്മിശ്രപ്രതികരണങ്ങൾ കൊണ്ട് ഏറെ ചർച്ചയായ സിനിമയാണ് ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ഏറെ വിവാദവും അതുപോലെ തന്നെ പ്രശംസയും പിടിച്ചുപറ്റിയ ചിത്രത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടന്നിരിക്കുകയാണ് സംവിധായകൻ. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ സമരം എന്നാണ് ചിത്രത്തിന്റെ പേര്. നടന്‍ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഫേസ്‌ബുക്ക് വഴി പുറത്തുവിട്ടത്.

Also Read:ഇന്തോനേഷ്യയുടെ രാഷ്ട്രപിതാവിന്റെ മകൾ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിക്കും

അഞ്ച് സിനിമകള്‍ അടങ്ങിയ ഒരു ആന്തോളജി ചിത്രമാണ് സ്വാതന്ത്ര്യ സമരം. ജിയോ ബേബിക്ക് പുറമെ മറ്റ് നാല് സംവിധായകര്‍ കൂടി ചിത്രത്തിന്റെ ഭാഗമാണ്. കുഞ്ഞില മാസ്സിലാമണി, ജിതിന്‍ ഐസക് തോമസ്, അഖില്‍ അനില്‍ കുമാര്‍, ഫ്രാന്‍സിസ് ലൂയിസ് എന്നിവരാണ് മറ്റ് സംവിധായകര്‍. ‘നമ്മുടെ അടുത്ത പടം. സ്വാതന്ത്ര്യ സമരം. ഞാനും കൂടെ മറ്റ് നാല് സംവിധായകരും’ എന്നാണ് ജിയോ ബേബി പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചത്.

ചിത്രത്തില്‍ ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ് ശിവ, കബനി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാന്‍ കൈന്റ് സിനിമാസും സിമ്മെട്രി സിനിമാസുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു. 2020ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രമായി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരവും ജിയോ ബേബിക്കാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button