ഒരു ദിവസം മുഴുവനുമുള്ള നമ്മുടെ ഊര്‍ജ്ജത്തെ സ്വാധീനിക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം.
അതിനാല്‍ ബ്രേക്ക്ഫാസ്റ്റിന് മറ്റ് നേരങ്ങളിലെ ഭക്ഷണത്തേക്കാള്‍ പ്രാധാന്യവുമുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍, അതെത്ര നല്ലവയാണെങ്കിലും പ്രഭാതഭക്ഷണമായി കഴിക്കുന്നത് അത്ര ഉത്തമമല്ല. അത്തരത്തില്‍ ബ്രേക്ക്ഫാസ്റ്റ് മെനുവില്‍ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
പൊറോട്ട
നമുക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ട വിഭവമാണ് പൊറോട്ട എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഏറ്റവും അധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും പൊറോട്ടയാണെന്നതാണ് വസ്തുത. കഴിക്കാന്‍ രുചികരമെങ്കിലും ഇതില്‍ യാതൊരുവിധ ആരോഗ്യപരമായ ഗുണങ്ങളും ഇല്ലെന്നതാണ് വാസ്തവം. പൊറോട്ട കഴിക്കണമെന്ന് തോന്നുകയാണെങ്കിൽ മാള്‍ട്ടി ഗ്രൈന്‍ പൊറോട്ട ഉണ്ടാക്കിനോക്കൂ.
ജങ്ക് ഫുഡ്
സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത് അമിത വണ്ണത്തിന് ഇടയാക്കും. ഭാരം കൂടുക മാത്രമല്ല പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. ന്യൂഡിൽസ്, പിസാ,ബര്‍ഗര്‍ എന്നിവ ഒരു കാരണവശാലും പ്രാതലിൽ ഉൾപ്പെടുത്തരുത്.
Read Also : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടിയിലേക്ക്, തമിഴ്‌നാട് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ് കൂട്ടി
പൊരിച്ചതും വറുത്തതും
പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. പൂരി, ബട്ടൂര, വട എല്ലാം ഇതില്‍ ഉള്‍പ്പെടും. രാവിലെ ഇവ കഴിക്കുന്നത് നെഞ്ചെരിച്ചിലും ആസിഡിറ്റിയും ഉണ്ടാക്കും.
ബ്രഡ് ടോസ്റ്റ്
എഴുപതു ശതമാനം മൈദയാണ് മിക്കപോഴും ബ്രഡില്‍ ഉണ്ടാകുക. വൈറ്റ് ബ്രെഡിൽ ഫൈബര്‍ വളരെ കുറവാണ്. വയര്‍ നിറയും എന്നല്ലാതെ ഇതുകൊണ്ട് പ്രത്യേകിച്ചു പ്രയോജനം ഒന്നുമില്ല. ബ്രെഡ് വേണം എന്നുള്ളവര്‍ ഗോതമ്പ് കൊണ്ട് നിര്‍മിക്കുന്ന ബ്രെഡ് കഴിക്കാവുന്നതാണ്.
Post Your Comments