പ്രായമായവരില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണ് അവരുടെ എല്ലിന്റെ ആരോഗ്യം.
വാര്‍ദ്ധക്യത്തില്‍ എല്ല് പൊട്ടലുണ്ടായാല്‍ പിന്നെ വീണ്ടെടുക്കാനാകാത്ത വിധം അത് സങ്കീര്‍ണമായി മാറാന്‍ എളുപ്പമാണ്. മിക്കവരും ഇത്തരമൊരു സാഹചര്യം വന്നുചേരുന്നതോടെ കിടപ്പിലാവുകയാണ് പതിവ്. ഈ ദുരവസ്ഥ ഒഴിവാക്കാന്‍ പ്രായമായവരുടെ എല്ലിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. സൂക്ഷ്മതയോട് കൂടിയുള്ള ജീവിതത്തിനൊപ്പം തന്നെ ഡയറ്റിലും ഇതിനായി ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ പ്രായമായവരുടെ ഡയറ്റിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുക.
ഈ പട്ടികയില്‍ ആദ്യമുള്‍പ്പെടുന്നത് പാല്‍ തന്നെയാണ്. മറ്റ് ആരോഗ്യാവസ്ഥ കൂടി കണക്കിലെടുത്ത ശേഷം പ്രായമായവര്‍ക്ക് പതിവായി പാല്‍ നല്‍കാവുന്നതാണ്. ഇതിനോടൊപ്പം അല്‍പം നട്ട്‌സ് കൂടി ചേര്‍ക്കുന്നത് കുറെക്കൂടി നല്ലതാണ്.
Read Also : അബുദാബിയിൽ നിന്നുള്ള സർവ്വീസുകളിൽ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ അനുമതി നൽകി ഓസ്‌ട്രേലിയ
വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവര്‍ കാര്യമായി കഴിക്കുന്നൊരു പാലുത്പന്നമാണ് പനീര്‍. ഇതും എല്ലിന്റെ ആരോഗ്യത്തിനായി പ്രായമായവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. കാത്സ്യം, പ്രോട്ടീന്‍, വൈറ്റമിനുകള്‍ എന്നിവയാലെല്ലാം സമ്പുഷ്ടമാണ് പനീര്‍.
മിക്ക വീടുകളിലും എപ്പോഴും കാണുന്നൊരു പാലുത്പന്നമാണ് തൈര്. ഇതും എല്ലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇതിന് പുറമെ ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തൈര് സഹായകമാണ്.
നെയ് ആണ് അടുത്തതായി ഈ പട്ടികയില്‍ വരുന്ന പാലുത്പന്നം. ആരോഗ്യകരമായ കൊഴുപ്പാണ് നെയ്യിലുള്ളത്. ഇത് എല്ലിനും ഏറെ ഗുണകരമാണ്.
Post Your Comments