പയറുവര്‍ഗ്ഗങ്ങളില്‍ പ്രധാനിയാണ് വെള്ളക്കടല. എന്നാല്‍, കറിവെക്കാന്‍ മിക്കവരും ബ്രൗണ്‍ കടലയാണ് ഉപയോഗിക്കാറുള്ളത്. വെള്ളക്കടല ഉപയോഗിക്കുന്നത് അപൂര്‍വ്വമായേ ഉള്ളൂ. എന്നാല്‍, വെള്ളക്കടല ക്യാന്‍സര്‍ കോശങ്ങളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് എത്ര പേര്‍ക്കറിയാം.
Read Also : രോഗിയായ സഹോദരന് വൃക്ക ദാനം ചെയ്തു; യുവതിയെ വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭര്‍ത്താവ്
വെള്ളക്കടലയ്ക്ക് നിരവധി ഗുണങ്ങള്‍ ഉണ്ട്. വെള്ളക്കടല കഴിക്കുന്നതു വഴി അസ്ഥികള്‍ക്ക് ബലം ലഭിക്കുന്നു. ഫോസ്‌ഫേറ്റ്, അയണ്‍, മഗ്‌നീഷ്യം, മാങ്കനീസ്, സിങ്ക് എന്നിവ വെള്ളക്കടലയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, അസ്ഥികള്‍ക്ക് ആരോഗ്യം നല്‍കുന്ന കാത്സ്യവും, വിറ്റാമിന്‍ കെ യും വെള്ളക്കടലയില്‍ അടങ്ങിയിട്ടുണ്ട്.
ആന്റിഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയ ഒന്നാണ് വെള്ളക്കടല. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വിറ്റാമിന്‍ സി എന്നിവ കൊളസ്‌ട്രോളിനെ നിയന്ത്രണവിധേയമായി നിർത്തുന്നു.
Post Your Comments