ജക്കാർത: ഇന്തോനേഷ്യന്‍ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റുമായ സുകര്‍നൊയുടെ മകള്‍ സുക്മാവതി ഇസ്ലാം മതം ഉപേക്ഷിക്കുന്നു. ഇവർ രണ്ട് ദിവസത്തിനുള്ളിൽ ഹിന്ദു മതം സ്വീകരിക്കുമെന്ന് റിപ്പോർട്ടുകൾ. സിഎന്‍എന്‍ ഇന്തോനേഷ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒക്ടോബര്‍ 26 ന് ബാലിയില്‍ നടക്കുന്ന ചടങ്ങില്‍ ഇവര്‍ മതം മാറും. ഇവരുടെ മൂന്ന് കുട്ടികൾക്കും ഈ തീരുമാനത്തോട് പൂർണയോജിപ്പ് ആണ്. 70 ആം വയസ്സിലെ ഈ തീരുമാനം ശരിയാണെന്നാണ് ഇവരോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Also Read:കേരളത്തിൽ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ: 7 ജില്ലകളില്‍ യെല്ലോ അലർട്ട്
ആദ്യ ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെ മൂന്നാമത്തെ മകളാണ് സുക്മാവതി. നിലവിലെ രാജ്യത്തെ ഭരണപാര്‍ട്ടിയുടെ നേതാവും മുന്‍ പ്രസിഡന്റുമായ മേഘാവതി സുകര്‍നൊപുത്രിയുടെ ഇളയ സഹോദരിയുമാണ്. കവിയത്രിയായ സുക്മാവതി സുകര്‍നൊപുത്രിക്ക് നേരെ രാജ്യത്തെ ഇസ്ലാമിസ്റ്റുകളുടെ നിരന്തര ഭീഷണിയുണ്ടാവാറുണ്ട്. ഇവരുടെ കവിതയിൽ ഇസ്‌ലാം മതത്തെ മോശമാക്കുന്ന കാര്യങ്ങളുണ്ടെന്ന് ആരോപിച്ചായിരുന്നു ഈ സൈബർ ആക്രമണം. രാജ്യത്തെ ഇസ്ലാമിസ്റ്റുകളുടെ വേട്ടമൃഗമായിരുന്നു ഇവർ എന്ന് തന്നെ പറയാം.
സ്ത്രീകളുടെ മുഖാവരണത്തേക്കാള്‍ നല്ലത് ഇന്തോനേഷ്യന്‍ പരമ്പരാഗത ഹെയര്‍ ബണ്‍ ആണെന്ന് ഇവര്‍ ഒരു കവിതയില്‍ പരാമര്‍ശിച്ചത് വലിയ വിവാദമായിരുന്നു. ബുർഖ ധരിക്കേണ്ടതിന്റെ ആവശ്യകതയും ഇവർ തന്റെ കവിതയിലൂടെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ക്ക് മാപ്പ് പറയേണ്ടിയും വന്നു.
Post Your Comments