Latest NewsUAENewsInternationalGulf

ലോകത്തിന്റെ ഏതുകോണിലിരുന്നും അബുദാബിയിൽ ബിസിനസ് ചെയ്യാം: വെർച്വൽ ലൈസൻസ് പദ്ധതി ആരംഭിച്ചു

അബുദാബി: ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി യുഎഇ തലസ്ഥാനമായ അബുദാബിയിൽ ബിസിനസ് ചെയ്യാം. ഇതിനായി അവസരമൊരുങ്ങുന്ന വെർച്വൽ ലൈസൻസ് പദ്ധതി ആരംഭിച്ചു. കാർഷികം, നിർമാണം, അറ്റകുറ്റപ്പണി, കരാർ, പരിപാലനം, സ്ഥാപനങ്ങൾ, ചില്ലറ വ്യാപാരം, ഗതാഗതം, സേവനം, ലീസിങ് സർവീസ്, ആരോഗ്യം, വിനോദം, ഇവന്റ് ഓർഗനൈസേഷൻ, മാനേജ്‌മെന്റ് തുടങ്ങി 13 മേഖലകളിലും മൊത്തവ്യാപാരം, ഇറക്കുമതി, കയറ്റുമതി എന്നിവയുടെ സേവന മേഖലയിലും വെർച്വൽ ലൈസൻസ് ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ വരുന്ന ഫ്രണ്ട് റിക്വസ്റ്റില്‍ പതിയിരിക്കുന്നത് അപകടം : മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്

1,000 ദിർഹമാണ് വെർച്വൽ ലൈസൻസിന്റെ ഫീസ്. ലിമിറ്റഡ് ലയബിലിറ്റി കമ്പനി, സോൾ പ്രൊപ്രൈറ്റർഷിപ് എൽഎൽസി എന്നിങ്ങനെ 2 രീതിയിൽ 100% ഉടമസ്ഥാവകാശത്തോടെ വ്യവസായം ആരംഭിക്കാം. www.adbc.gov.ae വെബ്‌സൈറ്റിൽ പ്രവേശിച്ച് വെർച്വൽ ലൈസൻസ് തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

Read Also: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 137 അടിയിലേക്ക്, തമിഴ്‌നാട് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ് കൂട്ടി

അക്കൗണ്ട് ഉണ്ടാക്കിയശേഷം യുഎഇ പാസ് എസ്ഒപി1 ഓപ്ഷൻ സിലക്ട് ചെയ്ത് ചെയ്യാനുദ്ദേശിക്കുന്ന ബിസിനസിനു പേര് നൽകണം. തുടർന്ന് വ്യക്തിഗത വിവരങ്ങൾ നൽകി പാസ്‌പോർട്ട് പകർപ്പ് അപ്‌ലോഡ് ചെയ്ത് ക്രെഡിറ്റ് കാർഡ് വഴി ഫീസ് അടച്ച് ലൈസൻസ് സ്വന്തമാക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button