തിരുവനന്തപുരം : സിപിഎമ്മിനെ ഏറെ പ്രതിസന്ധിയിലാക്കിയ ദത്ത് സംഭവത്തില്‍ പ്രതികരിച്ച് അനുപമ. കോടതിയില്‍ ദത്ത് നടപടി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുമെന്ന സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു . അതിനാല്‍ തന്നെ കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തന്റ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നും അനുപമ പറയുന്നു. ശിശുക്ഷേമ സമിതിയില്‍ നിന്നും സിഡബ്ല്യുസിയില്‍ നിന്നും തനിക്കുണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത്. സിഡബ്ല്യുസിക്ക് എതിരെയും ശിശുക്ഷേമ സമിതിക്ക് എതിരെയും നടപടി എടുക്കണമെന്നും അനുപമ പഞ്ഞു.
Read Also : അജിത് ആദ്യം വിവാഹം ചെയ്തിരിക്കുന്നത് സുഹൃത്തിന്റെ ഭാര്യയെ
അതേസമയം, അനുപമയുടെ കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രി വനിത ശിശുവികസന വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനില്‍ക്കുന്നുവെന്നും കോടതിയെ അറിയിക്കാന്‍ തീരുമാനമായിട്ടുണ്ട്.
Post Your Comments