KottayamLatest NewsKeralaNattuvarthaNews

മിഠായി നല്‍കി പത്തുവയസുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു: ചിങ്ങവനത്ത് എഴുപത്തിനാലുകാരന്‍ അറസ്റ്റില്‍

കോട്ടയം: മിഠായി നല്‍കി പത്തു വയസ്സുകാരിയായ പെണ്‍കുട്ടിയെ മാസങ്ങളോളം ക്രൂരമായി പീഡിപ്പിപ്പിച്ച എഴുപത്തിനാലുകാരനായ വൃദ്ധന്‍ അറസ്റ്റിൽ. ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി യോഗി ദാസനാണ് ചിങ്ങവനം പോലീസിന്റെ പിടിയിലായത്. പലചരക്ക് കട നടത്തുകയാണ് ഇയാൾ. സാധനങ്ങൾ വാങ്ങാനായി കടയില്‍ എത്തിയ സമയത്താണ് യോഗി ദാസൻ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്.

സ്ഥിരമായി ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് അടക്കം ചെയ്യുമായിരുന്ന ഇയാൾ ആരോടും പറയാതിരിക്കുന്നതിനായി കുട്ടിക്ക് മിഠായി നല്‍കുകയായിരുന്നു ചെയ്തിരുന്നത്. കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പീഡനത്തിന് ഇരയായ കുട്ടിക്ക് ഇയാളുടെ ലൈംഗിക ആക്രമണത്തെ ചെറുക്കാന്‍ ആയില്ലെന്നും കുട്ടി ഭയപ്പെട്ടിരുന്നു എന്നും രക്ഷിതാക്കള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതി, 34,000 കോടി കടമെടുത്താല്‍ പിണറായി സര്‍ക്കാര്‍ എങ്ങനെ ഇത് തിരിച്ചടയ്ക്കും? വി.മുരളീധരന്‍

മറ്റു കുട്ടികളുമായി ചേര്‍ന്ന് കളിക്കുമ്പോൾ വൃദ്ധന്‍ തന്നെ ലൈംഗികമായി ആക്രമിച്ചത് പോലെ പെണ്‍കുട്ടി മറ്റു കുട്ടികളോട് പെരുമാറിയതിൽ മാതാപിതാക്കൾക്ക് സംശയം തോന്നുകയായിരുന്നു. ഇതോടെ രക്ഷിതാക്കള്‍ കുട്ടിയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ച്‌ അറിയുകയായിരുന്നു.

പ്രതിയായ യോഗീ ദാസന്‍ കുടുംബ സമേതം കുറിച്ചിയിലാണ് താമസിക്കുന്നത്. സംഭവത്തെക്കുറിച്ച് ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക് വിവരം അറിയില്ല എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. അറസ്റ്റ് ചെയ്ത് യോഗി ദാസനെ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button