മുംബൈ: ഗുരുഗ്രാമില്‍ നമസ്കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപരിവാർ സംഘടകളുടെ നടപടിയെ വിമർശിച്ച് ബോളിവുഡ് താരം സ്വര ഭാസ്ക്കർ. ‘ഹിന്ദു ആയിരിക്കുന്നതിൽ ലജ്ജിക്കുന്നു’ എന്ന് നടി ട്വിറ്ററിൽ കുറിച്ചു.
ബജ്റംഗ്ദള്‍, വിഎച്ച്പി സംഘടനാ പ്രവർത്തകർ വെള്ളിയാഴ്ച ഗുരുഗ്രാമിലെ മൈതാനത്ത് നമസ്കാരത്തിനെത്തിയ വിശ്വാസികൾക്ക് നേരെ പ്രതിഷേധവുമായി എത്തുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
‘അനുപമയുടെ വിഷയം പരിഹരിക്കാന്‍ നട്ടെല്ലുണ്ടോ?’ വി കെ പ്രശാന്ത് എംഎല്‍എയോട് ചോദ്യവുമായി വീണാ നായര്‍
‘സമാധാനപരമായി പ്രാർഥിക്കാൻ ശ്രമിക്കുന്ന മറ്റ് മതവിശ്വാസികളെ ശല്യപ്പെടുത്തുമ്പോൾ ചില ഗുണ്ടകൾ എന്റെ ദൈവത്തിന്റെ പേര് ഉപയോഗിക്കുന്നത് കാണുന്നു. ഇത് എന്റെ ദൈവത്തിനും എന്റെ ഹിന്ദു മതത്തിനും അപമാനമാണ്. ഇത്തരം ആളുകളിൽ ലജ്ജിക്കുന്നു’. സ്വര ഭാസ്ക്കർ ട്വിറ്ററിൽ കുറിച്ചു.
Post Your Comments