ദുബായ്: ടി20 ലോകകപ്പിലെ യോഗ്യതാ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ തകർപ്പൻ ജയവുമായി ശ്രീലങ്ക. ജയത്തോടെ ശ്രീലങ്ക സൂപ്പര്‍ 12ല്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സിനെ വെറും 44 റണ്‍സിന് പുറത്താക്കിയ ശ്രീലങ്ക 7.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അടിച്ചെടുത്തു. 11 റണ്‍സെടുത്ത കോളിന് അക്കര്മാന് മാത്രമാണ് നെതര്‍ലന്‍ഡ്സ് ടീമില്‍ രണ്ടക്കം കടന്ന ഒരേയൊരു ബാറ്റര്‍. സ്കോര്‍ നെതര്‍ലന്‍ഡ്സ് 10 ഓവറില്‍ 44ന് ഓള് ഔട്ടായി.
ചെറിയ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കക്ക് സ്കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സെത്തിയപ്പോഴെ ഓപ്പണര്‍ പാത്തും നിസങ്കയെ(0) നഷ്ടമായി. ലങ്കൻ സ്കോര്‍ 31ൽ നിൽക്കെ ചരിത അസലങ്കയെയും(0) നഷ്ടമായെങ്കിലും കൂടുതല്‍ നഷ്ടങ്ങളില്ലാതെ കുശാല്‍ പേരേരയും(33) അവിഷ്ക ഫെര്‍ണാണ്ടോയും(2) ചേര്‍ന്ന് ലങ്കയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു.
Read Also:- മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍!
ശ്രീലങ്ക സൂപ്പർ 12ൽ യോഗ്യത നേടിയതോടെ ടി20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടങ്ങളുടെ മത്സരക്രമം ഐസിസി പുറത്തുവിട്ടു.
ഒക്ടോബർ 23, ശനിയാഴ്ച ഓസ്ട്രേലിയ vs ദക്ഷിണാഫ്രിക്ക 3:30 PM അബുദാബി
23 ഒക്ടോബർ, ശനിയാഴ്ച ഇംഗ്ലണ്ട് vs വെസ്റ്റ് ഇൻഡീസ് 7:30 PM ദുബായ്
24 ഒക്ടോബർ, ഞായറാഴ്ച ശ്രീലങ്ക vs ബംഗ്ലാദേശ് 3:30 PM ഷാർജ
24 ഒക്ടോബർ, ഞായറാഴ്ച ഇന്ത്യ vs പാകിസ്ഥാൻ 7:30 PM ദുബായ്
ഒക്ടോബർ 25, തിങ്കളാഴ്ച അഫ്ഗാനിസ്ഥാൻ vs സ്കോട്ട്ലൻഡ് 7:30PM ഷാർജ
ഒക്ടോബർ 26, ചൊവ്വാഴ്ച ദക്ഷിണാഫ്രിക്ക vs വെസ്റ്റ് ഇൻഡീസ് 3:30PM ദുബായ്
ഒക്ടോബർ 26, ചൊവ്വാഴ്ച പാകിസ്ഥാൻ vs ന്യൂസിലാൻഡ് 7:30 PM ഷാർജ
ഒക്ടോബർ 27, ബുധനാഴ്ച ഇംഗ്ലണ്ട് vs ബംഗ്ലാദേശ് 3:30 PM അബുദാബി
27 ഒക്ടോബർ, ബുധനാഴ്ച സ്കോട്ട്ലൻഡ് vs നമീബിയ 7:30PM അബുദാബി
28 ഒക്ടോബർ, വ്യാഴാഴ്ച ഓസ്ട്രേലിയ vs ശ്രീലങ്ക 7:30 PM ദുബായ്
29 ഒക്ടോബർ, വെള്ളിയാഴ്ച വെസ്റ്റ് ഇൻഡീസ് vs ബംഗ്ലാദേശ് 3:30 PM ഷാർജ
29 ഒക്ടോബർ, വെള്ളിയാഴ്ച അഫ്ഗാനിസ്ഥാൻ vs പാകിസ്ഥാൻ 7:30 PM ദുബായ്
ഒക്ടോബർ 30, ശനിയാഴ്ച ദക്ഷിണാഫ്രിക്ക vs ശ്രീലങ്ക 3:30 PM ഷാർജ
30 ഒക്ടോബർ, ശനിയാഴ്ച ഇംഗ്ലണ്ട് vs ഓസ്ട്രേലിയ 7:30 PM ദുബായ്
ഒക്ടോബർ 31, ഞായർ അഫ്ഗാനിസ്ഥാൻ vs നമീബിയ 3:30 PM അബുദാബി
ഒക്ടോബർ 31, ഞായറാഴ്ച ഇന്ത്യ vs ന്യൂസിലൻഡ് 7:30PM ദുബായ്
നവംബർ 1, തിങ്കൾ ഇംഗ്ലണ്ട് vs ശ്രീലങ്ക 7::30PM ഷാർജ
2 നവംബർ, ചൊവ്വാഴ്ച ദക്ഷിണാഫ്രിക്ക vs ബംഗ്ലാദേശ് 3:30 PM അബുദാബി
നവംബർ 2, ചൊവ്വാഴ്ച പാകിസ്ഥാൻ vs നമീബിയ 7:30PM അബുദാബി
നവംബർ 3, ബുധനാഴ്ച ന്യൂസിലാൻഡ് vs സ്കോട്ട്ലൻഡ് 3:30PM ദുബായ്
നവംബർ 3, ബുധനാഴ്ച ഇന്ത്യ vs അഫ്ഗാനിസ്ഥാൻ 7:30PM അബുദാബി
4 നവംബർ, വ്യാഴാഴ്ച ഓസ്ട്രേലിയ vs ബംഗ്ലാദേശ് 3:30 PM ദുബായ്
നവംബർ 4, വ്യാഴാഴ്ച വെസ്റ്റ് ഇൻഡീസ് vs ശ്രീലങ്ക 7:30 PM അബുദാബി
5 നവംബർ, വെള്ളിയാഴ്ച ന്യൂസിലൻഡ് vs നമീബിയ 3:30 PM ഷാർജ
നവംബർ 5, വെള്ളിയാഴ്ച ഇന്ത്യ vs സ്കോട്ട്ലൻഡ് 7:30PM ദുബായ്
6 നവംബർ, ശനിയാഴ്ച ഓസ്ട്രേലിയ vs വെസ്റ്റ് ഇൻഡീസ് 7:30 PM അബുദാബി
നവംബർ 6, ശനിയാഴ്ച ഇംഗ്ലണ്ട് vs ദക്ഷിണാഫ്രിക്ക 7:30PM ഷാർജ
7 നവംബർ, ഞായറാഴ്ച ന്യൂസിലൻഡ് vs അഫ്ഗാനിസ്ഥാൻ 3:30 PM അബുദാബി
നവംബർ 7, ഞായറാഴ്ച പാകിസ്ഥാൻ vs സ്കോട്ട്ലൻഡ് 7:30PM ഷാർജ
8 നവംബർ, തിങ്കളാഴ്ച ഇന്ത്യ vs നമീബിയ 7:30 PM ദുബായ്
ഐസിസി ടി 20 ലോകകപ്പ് 2021 സെമിഫൈനലുകൾ
10 നവംബർ, ബുധനാഴ്ച സെമി ഫൈനൽ 1 (A1 v B2) 7:30PM അബുദാബി
11 നവംബർ, വ്യാഴാഴ്ച സെമി ഫൈനൽ 2 (B1 v A2) 7:30PM ദുബായ്
ഐസിസി ടി20 ലോകകപ്പ് 2021 ഫൈനൽ
14 നവംബർ, ഞായറാഴ്ച TBD 7:30PM ദുബായ്
Post Your Comments