KasargodKerala

ഇന്‍സ്​റ്റഗ്രാമിലൂടെ പ്രലോഭിപ്പിച്ചു16കാരിയെ ബേക്കലില്‍ എത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചു: പ്രതികള്‍ അറസ്​റ്റില്‍

യാത്രക്കിടെ കാറില്‍വെച്ചും പീഡനശ്രമം നടന്നു.

പെരിന്തല്‍മണ്ണ: ഇന്‍സ്​റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ കാസര്‍കോട്​ ബേക്കലില്‍ എത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എല്ലാ പ്രതികളും അറസ്​റ്റില്‍. നിലമ്പൂര്‍ അമരമ്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടില്‍ സെബീറിനെ​ (25) പെരിന്തല്‍മണ്ണ എസ്.ഐ സി.കെ. നൗഷാദിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്തതോടെയാണ് മുഴുവൻ പ്രതികളെ കുറിച്ചുമുള്ള വിവരം ലഭ്യമായത്.

ഒന്നാംപ്രതി കാസര്‍കോട്​ അഴമ്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടില്‍ അബ്​ദുല്‍ നാസിര്‍ (24), മൂന്നാംപ്രതി പോരൂര്‍ മലക്കല്ല് മുല്ലത്ത് വീട്ടില്‍ മുഹമ്മദ് അനസ് (19) എന്നിവരെ ഈ മാസം ആദ്യം പിടികൂടിയിരുന്നു. ആഗസ്​റ്റ്​ 27നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ അബ്​ദുല്‍ നാസിറിെന്‍റ നിര്‍ദേശപ്രകാരം സെബീറും മുഹമ്മദ് അനസും സെബീറിെന്‍റ കാറില്‍ നീലേശ്വരത്തേക്ക് കൊണ്ടുപോയി.

കാത്തുനിന്നിരുന്ന അബ്​ദുല്‍ നാസിറിനെയും കൂട്ടി ബേക്കല്‍ ബീച്ചിലേക്ക് പോവുകയായിരുന്നു. യാത്രക്കിടെ കാറില്‍വെച്ചും പീഡനശ്രമം നടന്നു. രക്ഷപെട്ട പെണ്‍കുട്ടി ചൈല്‍ഡ് ലൈന് നല്‍കിയ പരാതിയെത്തുടര്‍ന്ന് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ സെബീറിനെ റിമാന്‍ഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button