ഇസ്ലാമാബാദ് : പാകിസ്ഥാന്റെ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ)യുടെ പുതിയ തലവനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സൈന്യവും തമ്മിലുള്ള അഭിപ്രായ ഭിന്നത അവസാനിച്ചുവെന്ന് റിപ്പോര്‍ട്ട്. ഐഎസ്‌ഐ തലവനെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് പാകിസ്ഥാന്‍ ഇന്‍ഫമേഷന്‍ മന്ത്രി ഫവാദ് ചൗധരി അറിയിച്ചു.
തര്‍ക്കങ്ങള്‍ക്കിടെ ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വ തിങ്കളാഴ്ച ഐഎസ്ഐ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. രാജ്യത്തെ ആഭ്യന്തര സുരക്ഷയും അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായിട്ടാണ് സന്ദര്‍ശനം നടത്തിയതെന്നാണ് മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നത്.
നിലവിലെ ഐഎസ്ഐ മേധാവി ലഫ്റ്റനന്റ് ജനറല്‍ ഹമീദിനെ പെഷവാര്‍ കോര്‍പ്‌സ് കമാന്‍ഡര്‍ ആക്കിയതായി സൈന്യം ഒക്ടോബര്‍ 6 ന് പ്രഖ്യാപിച്ചിരുന്നു, പകരം ലഫ്റ്റനന്റ് ജനറല്‍ നദീം അഹമ്മദ് അന്‍ജും പാക് ചാരസംഘടനയുടെ തലവനായി നിയമിതനായി. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറക്കാന്‍ തയ്യാറായിരുന്നില്ല. ഇതായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സെന്യവും തമ്മിലുള്ള തര്‍ക്കത്തിനു കാരണം. ഇമ്രാന്‍ ഖാന്‍ ഗള്‍ഫ് രാജ്യത്തിലേക്ക് സന്ദര്‍ശനം നടത്താന്‍ ഒരുങ്ങുന്നതിന് തൊട്ട് മുന്‍പ് പ്രധാനമന്ത്രിയുടെ ഓഫീസ് നദീം അഹമ്മദ് അന്‍ജുവിനെ ചാരതലവനാക്കി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്.
Post Your Comments